ബംഗളൂരു: ആഗോള നിക്ഷേപക സംരഭമായ ഇൻവെസ്റ്റ്മെന്‍റ് കർണാടക 2022 ഉദ്ഘാടന പരിപാടിയിൽ പ്രധാന മന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഭാവി നിക്ഷേപകരെ ആകർഷിക്കലും വരുന്ന ദശാബ്ദത്തിലേക്കുള്ള വികസന അജണ്ട രൂപീകരിക്കലുമാണ് ഇതിന്‍റെ ലക്ഷ്യം.
നവംബർ 2 മുതൽ നവംബർ 4 വരെ ബംഗളൂരിലാണ് പരിപാടി നടക്കുന്നത്.
കുമാർ മംഗളം ബിർള, സജ്ജൻ ജിൻഡാൽ, വിക്രം കിർലോസ്‌കർ തുടങ്ങി വ്യവസായ പ്രമുഖർ പങ്കെടുക്കും. ഇതോടൊപ്പം, മുന്നൂറിലധികം പ്രദർശകരുടെ ബിസിനസ് എക്സിബിഷനുകളും രാജ്യാന്തര സമ്മേളനങ്ങളും ഉണ്ടായിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
രാജ്യാന്തര സമ്മേളനത്തിൽ - ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്‌സ്, ദക്ഷിണ കൊറിയ, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കും. കർണാടകയുടെ സംസ്കാരം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.