ന്യൂഡൽഹി: പ്രധാനമന്ത്രി നേരന്ദ്രമോദി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ചൈനക്ക് ശേഷം ഇന്ത്യ 100കോടി പേർക്ക് വാക്സിൻ നൽകിയെന്ന േനട്ടം കൈവരിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുന്നത്.
'രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും' -പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.
കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ച് ഒമ്പതുമാസത്തിനകം ഇന്ത്യ 100 കോടി ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയത് വൻ നേട്ടമാണെന്നും പ്രതികൂല സാഹചര്യങ്ങളോട് പടെവട്ടിയാണ് ഇത് സാധ്യമായതെന്നും പ്രധാനമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
130 കോടി ജനങ്ങൾ ഒത്തൊരുമിച്ച 'ടീം ഇന്ത്യ'യുടെ ശക്തിയാണ് ഇതിനു പിന്നിൽ. ഇത് ലോകത്തിന് മാതൃകയാണ്. ഇന്ത്യ സ്വന്തമായി വാക്സിൻ വികസിപ്പിച്ചില്ലായിരുന്നെങ്കിൽ കാമ്പയിൻ വിജയിക്കില്ലായിരുന്നു. ഉൽപാദകർക്ക് സൗകര്യങ്ങളൊരുക്കാൻ എല്ലാ സർക്കാർ മന്ത്രാലയങ്ങളും കൈകോർത്തു. ഉൽപാദനത്തിനുശേഷം വാക്സിൻ കൃത്യമായി കുത്തിവെപ്പ് കേന്ദ്രത്തിലേക്ക് എത്തിക്കുകയും മാനദണ്ഡങ്ങൾ പാലിച്ച് സൂക്ഷിക്കുകയും ചെയ്തു.
ഒരാൾക്ക് ആദ്യത്തെ ഡോസ് തെൻറ ഗ്രാമത്തിലും രണ്ടാമത്തെ ഡോസ് നിശ്ചിത ഇടവേളക്ക് ശേഷം സൗകര്യമനുസരിച്ച് മറ്റിടങ്ങളിലും എടുക്കാൻ കഴിയുമെന്ന് ഉറപ്പാക്കി. വാക്സിൻ എടുത്തവർക്ക് ക്യൂ.ആർ കോഡ് അധിഷ്ഠിത സർട്ടിഫിക്കറ്റുകളും നൽകി. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പ് പരിപാടിയാണ് ഇന്ത്യയിലേത്. ഓരോ കുത്തിെവപ്പിനായും ആരോഗ്യപ്രവർത്തകർ രണ്ടു മിനിറ്റാണ് എടുത്തത്.
നൂറുകോടി എന്ന നേട്ടത്തിലേക്ക് എത്തിച്ചേരാൻ എടുത്തത് ഏകദേശം 41 ലക്ഷം തൊഴിൽ ദിനങ്ങളാണ്, അഥവാ ഏകദേശം 11,000 മനുഷ്യവർഷം. യുവാക്കൾക്കും സാമൂഹിക പ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും സാമൂഹിക-മത നേതാക്കൾക്കും അർഹതപ്പെട്ടതാണ് ഇതിെൻറ നേട്ടമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.