മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിലെ മെട്രോ റെയിൽ പദ്ധതിയുടെ രണ്ട് ലൈനുകൾ യാഥാർഥ്യമാകുന്നു. 2എ, 7 ലൈനുകളാണ് ജനുവരി 19ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത്. ജനുവരി 20 മുതൽ പൊതുജനങ്ങൾക്ക് രണ്ട് ലൈനുകളിലും യാത്ര ചെയ്യാം.
അന്ധേരി വെസ്റ്റിലെ ദഹിസർ ഈസ്റ്റും ഡി.എൻ നഗറും തമ്മിൽ ബന്ധിപ്പിക്കുന്ന 2എ ലൈന് (യെല്ലോ ലൈൻ) 18.6 കിലോമീറ്ററും അന്ധേരി ഈസ്റ്റിലെ ഗുണ്ടാവാലിയും ദഹിസർ ഈസ്റ്റും തമ്മിൽ ബന്ധിപ്പിക്കുന്ന 7 ലൈന് (റെഡ് ലൈൻ) 16.5 കിലോമീറ്ററുമാണ് നീളം.
ആറ് കോച്ചുകളുള്ള മെട്രോ തിരക്കേറിയ സമയത്ത് എട്ട് മിനിട്ട് ഇടവേളയിലും തിരക്ക് കുറഞ്ഞ സമയത്ത് 10 മിനിട്ട് ഇടവേളയിലുമാണ് സർവീസ് നടത്തുക. മൂന്ന് മുതൽ നാല് ലക്ഷം വരെ യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.
മുംബൈ സബർബൻ ട്രെയിനുകളിലെ 25 ശതമാനം തിരക്ക് കുറക്കാൻ പുതിയ ലൈനുകളിലൂടെ സാധിക്കുമെന്നാണ് റിപ്പോർട്ട്. യെല്ലോ, റെഡ് ലൈനുകൾക്കുമായി 12,600 കോടിയാണ് ചെലവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.