ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറി 48 മാസത്തിൽ സന്ദർശിച്ചത് 50ലേറെ രാജ്യങ്ങൾ. ഇൗയിനത്തിൽ െചലവായതാകെട്ട 355 കോടിയും. ഇക്കാലയളവിൽ മോദി 165 ദിവസം വിദേശത്തായിരുന്നു. ബംഗളൂരുവിലെ വിവരാവകാശപ്രവർത്തകന് വിവരാവകാശ നിയമപ്രകാരമാണ് പ്രധാനമന്ത്രി വിദേശ രാജ്യങ്ങളിലേക്ക് നടത്തിയ സന്ദർശനത്തിെൻറ വിശദാംശങ്ങൾ ലഭിച്ചത്. ഫ്രാൻസ്, ജർമനി, കാനഡ എന്നീ രാജ്യങ്ങളിലേക്ക് പ്രധാനമന്ത്രി നടത്തിയ യാത്രയാണ് ഏറ്റവും െചലവേറിയത്. 31.25 കോടി. ഭൂട്ടാനിലേക്ക് പോയതിനാണ് െചലവു കുറവ്, 2.45 കോടി.
48 മാസത്തിനിടെ നരേന്ദ്ര മോദി വിദേശ രാജ്യങ്ങളിലേക്ക് നടത്തിയ സന്ദർശനത്തിെൻറ വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഒാഫിസ് വെബ്സൈറ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, ഇതിൽ 30 യാത്രകളുടെ ചാർേട്ടഡ് വിമാനങ്ങളുടെ െചലവ് മാത്രമേ കാണിച്ചിട്ടുള്ളൂ. പ്രധാനമന്ത്രി നിരന്തരം വിദേശത്തേക്ക് പോകുന്നതിെന പ്രതിപക്ഷം എന്നും വിമർശിക്കാറുണ്ട്. ഇൗ യാത്രകൾ കാരണം ഭരണം നിശ്ചലമാക്കുന്നുവെന്നാണ് പ്രധാന ആേരാപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.