ബംഗളൂരു: പ്രധാനമന്ത്രിയുെട കോപ്ടർ പരിശോധിച്ചതിെൻറ പേരിൽ തെരഞ്ഞെടുപ്പ് കമീ ഷെൻറ അച്ചടക്കനടപടി നേരിടുന്ന കർണാടക കേഡർ െഎ.എ.എസ് ഉദ്യോഗസ്ഥൻ മുഹമ്മദ് മ ുഹ്സിൻ നിയമനടപടിക്കൊരുങ്ങുന്നു. തനിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഭാവിയ ിൽ തെരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്നും കർണാടക സർക്കാറിനോട് തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ടതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോവാനാണ് തീരുമാനമെന്ന് അദ്ദേഹം ബംഗളൂരുവിൽ പറഞ്ഞു.
തനിക്കെതിരായ നടപടിക്ക് കാരണമായ പരാതിയുടെ പകർപ്പ് മൂന്നുതവണ ആവശ്യപ്പെട്ടിട്ടും കമീഷനിൽനിന്ന് ലഭിച്ചില്ലെന്ന് മുഹമ്മദ് മുഹ്സിൻ പറഞ്ഞു. ‘സമ്പൽപുർ ജില്ല ഭരണകൂടം നൽകിയ പരാതിയിലാണ് നടപടി. എന്തിെൻറ പേരിലാണ് സസ്പെൻഷൻ നേരിട്ടതെന്ന് അറിയാനുള്ള അവകാശം എനിക്കുണ്ട്. ആരാണ് പരാതിപ്പെട്ടതെന്നും എന്താണ് പരാതിയെന്നും അറിയണം. അപമാനവും മാനസിക പീഡനവും ഞാൻ നേരിട്ടു. കഴിഞ്ഞ 20 വർഷത്തെ സർവിസിനിടയിൽ ഒരു ഷോക്കോസ് നോട്ടീസ്പോലും എനിക്ക് കൈപ്പറ്റേണ്ടി വന്നിട്ടില്ല. എെൻറ ചുമതലകൾ ഞാൻ ഭംഗിയായി നിർവഹിക്കുക തന്നെ ചെയ്യും’- മുഹമ്മദ് മുഹ്സിൻ പറഞ്ഞു.
ഒഡിഷയിലെ സമ്പൽപുരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുെട കോപ്ടർ തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന മുഹ്സിൻ പരിശോധിച്ചത്. എസ്.പി.ജി സുരക്ഷയുള്ള പ്രധാനമന്ത്രിയുടെ കോപ്ടർ ലാൻറ് ചെയ്യുന്നത് വിഡിയോയിൽ പകർത്തുകയും കോപ്ടറിൽ പരിശോധന നടത്തുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി കമീഷൻ മുഹ്സിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. തെരഞ്ഞെടുപ്പ് ചുമതലയിൽനിന്ന് ഒഴിവാക്കി ഒഡിഷയിൽനിന്ന് തിരിച്ചയക്കുകയും ചെയ്തു. ഇതിനെതിരെ സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ച അദ്ദേഹം സസ്പെൻഷന് സ്റ്റേ സമ്പാദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.