Narendra Modi

ഉത്തരാഖണ്ഡിൽ പ്രധാനമന്ത്രി നടത്താനിരുന്ന വിർച്വൽ റാലി മാറ്റിവച്ചു

ഡെഹ്റാഡൂൺ: ഉത്തരാഖണ്ഡിൽ വെള്ളിയാഴ്ച നടത്താനിരുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിർച്വൽ റാലി മാറ്റിവച്ചു. പ്രതികൂല കാലാവസ്ഥ കാരണമാണ് റാലി മാറ്റിവെച്ചതെന്ന് സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം അറിയിച്ചു.

കാലാവസ്ഥ വിശകലനം നടത്തിയ ശേഷം സംഘടനാ തലത്തിലാണ് പരിപാടി റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സംസ്ഥാനത്തെ പാർട്ടിയുടെ മാധ്യമ ചുമതലയുള്ള മൻവീർ സിങ് ചൗഹാൻ അറിയിച്ചു.

ഉത്തരാഖണ്ഡിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 14 അസംബ്ലി മണ്ഡലങ്ങൾ അടങ്ങുന്ന അൽമോറ പാർലമെന്‍ററി മണ്ഡലത്തിൽ വിർച്വൽ റാലി നടത്താനായിരുന്നു തീരുമാനം. ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പ്.  

Tags:    
News Summary - PM Modi's virtual rally in Uttarakhand cancelled due to 'bad weather'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.