വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടം എൽ.ജി പോളിമേർസ് ഫാക്ടറിയിൽനിന്ന് വിഷവാതകം ചോർന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോൻ റെഡ്ഡിയുമായി സംസാരിച്ചു. സ്ഥിതി നിയന്ത്രണവിധേയമാക്കാുള്ള എല്ലാവിധ സഹായവും പ്രധാനമന്ത്രി ഉറപ്പുനൽകി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ദേശീയ ദുരന്ത നിവാരണ അതോറിറ്റി എന്നിവരുമായും പ്രധാനമന്ത്രി ചർച്ചനടത്തി. വിശാഖപട്ടണത്തെ ജനങ്ങളുടെ സുരക്ഷക്കായി പ്രാർഥിക്കുന്നതായും അദ്ദേഹം അറിയിച്ചു.
വിശാഖപട്ടണത്തിലെ സംഭവം വേദനാജനകമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട അധികാരികളുമായും വിഷയം ആരാഞ്ഞിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വിശാഖപട്ടണത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നതായും അമിത് ഷാ അറിയിച്ചു.
ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകാൻ പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും രാഹുൽ ഗാന്ധി അഭ്യർഥിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനവും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.