ന്യുഡൽഹി: ഡിജിറ്റൽ പണമിടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ പുതിയ ആപ്പ് പുറത്തിറക്കി. ഭീം എന്നാണ് സർക്കാരിെൻറ പുതിയ ആപ്പിെൻറ പേര്. ആധാർ അടിസ്ഥാനമാക്കിയുള്ള ഇടപാടുകളാണ് പുതിയ ആപ്പ് വഴി നടത്താൻ സാധിക്കുക. ഡൽഹിയിൽ നടന്ന ഡിജിറ്റൽ ധൻ മേളയിലാണ് പുതിയ ആപ്പ് പ്രധാനമന്ത്രി പുറത്തിറക്കിയത്. ഭാരത് ഇൻറർഫേസ് ഫോർ മണി എന്നതാണ് ഭീമിെൻറ പൂർണ്ണ രൂപം.
പുതിയ ആപ്പ് പ്ലാസ്റ്റിക് കാർഡുകളുടെയും സ്വയ്പ്പിങ് മിഷ്യനുകളുടെയും ഉപയോഗം കുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിസ,മാസ്റ്റർ കാർഡ് പോലുള്ള സംവിധാനങ്ങൾ ഉപയോഗം ആപ്പ് മൂലം കുറക്കാൻ കഴിയുമെന്നാണ് സർക്കാരിെൻറ പ്രതീക്ഷ. വിദൂര ഗ്രാമങ്ങളിലുള്ള വ്യാപാരികൾക്ക് ആപ്പ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താൻ സാധിക്കും. ഇതിനായി ആൻഡ്രോയിഡ് മൊബൈൽ മാത്രമേ വ്യാപാരിക്ക് ആവശ്യമുള്ളു.
വ്യാപാരികൾ തങ്ങളുടെ സ്മാർട്ട്ഫോണിൽ പുതിയ ആപ്പ് ഡൗൺലോഡ് ചെയ്യണം. ഇതിനൊടപ്പം ഇടപാടുകൾ നടത്തുന്നതിനായി ബയോമെട്രിക് സ്കാനർ കൂടി ആവശ്യമാണ്. 2000 രൂപക്ക് ബയോമെട്രിക് സ്കാനർ വിപണിയിൽ ലഭ്യമാണ്. ഉപഭോക്താവ് ആധാർ നമ്പർ പുതിയ ആപ്പിൽ നൽകണം. അതിന് ശേഷം അവരുടെ ബാങ്ക് അക്കൗണ്ടുകൾ വഴി ഇടപാടുകൾ നടത്താൻ സാധിക്കും. അവരുടെ ബയോമെട്രിക് സ്കാൻ ആപ്പിെൻറ പാസ്വേർഡായി ഉപയോഗിക്കും. എകദേശം 40 കോടി ആധാർ നമ്പറുകളും ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പിക്കപ്പെട്ടിട്ടുണ്ട് അതുകൊണ്ട് ആപ്പ് ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ പ്രയാസമുണ്ടാവില്ലെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്. മാർച്ചോടു കൂടി രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ടുകളെയും ആധാറുമായി ബന്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.