ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും ജനതാദൾ (എസ്) അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്‍റെ പുരോഗതിക്ക് ഗൗഡ നൽകിയ ശ്രേഷ്ഠ സംഭാവനകളെ മോദി അഭിനന്ദിച്ചു.
ദേവഗൗഡയുടെ രണ്ട് മക്കളായ മുൻ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, എം.എൽ.എയായ എച്ച്.ഡി. രേവണ്ണ, കൊച്ചുമകൻ പ്രജ്വൽ രേവണ്ണ എം.പി എന്നിവരും മോദിയെ കാണാൻ ഗൗഡയോടൊപ്പം ഉണ്ടായിരുന്നു. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയത്തിനുപിന്നാലെ ജനതാദൾ (എസ്) ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.