ന്യൂഡൽഹി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എല്ലാവരിലേക്കും എത്തിക്കാൻ സന്നദ്ധ സംഘടനകളുടെ സഹായം അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിൻ ആവശ്യാനുസരണം കിട്ടാനില്ലാതെ കുത്തിവെപ്പ്നീളുന്ന സാഹചര്യം നിലനിൽക്കേതന്നെയാണ് ഈ അഭ്യർഥന.
128 ജില്ലകളിൽ 45 കഴിഞ്ഞവരിൽ പകുതിയിലേറെ പേർക്കും കുത്തിവെപ്പ് നൽകിയതായി കോവിഡ് അവലോകന യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ആകെ 16 ജില്ലകളിൽ 45 കഴിഞ്ഞ 90 ശതമാനം പേർക്കും വാക്സിൻ നൽകി. വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം ഗണ്യമായി ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരും മാസങ്ങളിൽ വാക്സിൻ ഉൽപാദനവും ലഭ്യതയും കൂട്ടാനുള്ള ക്രമീകരണങ്ങളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ പ്രധാനമന്ത്രിയോട് വിവരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.