ന്യൂഡൽഹി: ഒരേദിവസം രണ്ടു സുപ്രധാന സംഭവങ്ങളായ ബാബരി മസ്ജിദ് ഭൂമിക്കേസ് വിധിയും കർത്താർപുർ ഇടനാഴി തുറന്നതു ം രാജ്യത്തിെൻറ ചരിത്രത്തിൽ ബർലിൻ മതിലിെൻറ തകർച്ചക്കു സമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് രാജ്യത്തിെൻറ ചരിത്രത്തിലെ സുവർണ അധ്യായമാണ്. പഴയകാലത്തെ മറന്ന്, വെറുപ്പിനും നിഷേധമനസ്സിനും ഇടമില്ലാത്ത രാജ്യത്തിെൻറ നിർമാണത്തിന് മുന്നോട്ടുവരാനാണ് വിധി ആവശ്യപ്പെടുന്നതെന്നും രാജ്യത്തോടുള്ള സന്ദേശത്തി ൽ അദ്ദേഹം പറഞ്ഞു.
നാനാത്വത്തിൽ ഏകത്വമെന്ന രാജ്യത്തിെൻറ ധർമമാണ് സുപ്രീം കോടതി വിധിയിൽ പ്രകടമാകു ന്നത്. എല്ലാ സമുദായങ്ങളും വിധി തുറന്ന മനസ്സോടെ സ്വീകരിച്ചത് അതിെൻറ തെളിവാണെന്നും മോദി പറഞ്ഞു.
സമ ർപ്പണം രാമനോ റഹീമിനോ ആവട്ടെ, ഇന്ത്യയോടുള്ള സമർപ്പണത്തിെൻറ സമയമാണ് ഇതെന്ന് വിധി വന്നയുടൻ പ്രധാനമന്ത് രി ട്വിറ്ററിൽ കുറിച്ചിരുന്നു. സുപ്രീംകോടതി വിധി ആരുടെയെങ്കിലും ജയമോ പരാജയമോ ആവരുതെന്നും രാജ്യവാസികൾ സമാ ധാനത്തിനും ഐക്യത്തിനും സൗഹാർദത്തിനുംവേണ്ടി നിലകൊള്ളണമെന്നും കുറിച്ചു. ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലു ള്ള വിശ്വാസം ഉറപ്പിക്കാൻ വിധി കാരണമാകുമെന്നും മോദി പ്രത്യാശിച്ചു.
വിധി ചരിത്രപരം -പ്രതിരോധമന്ത്രി
ന്യൂഡൽഹി: ബാബരി ഭൂമി തർക്കക്കേസിലെ സുപ്രീംകോടതി വിധിയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. 'ഇത് ഒരു സുപ്രധാന വിധിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരും അത് അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണം. സമാധാനം നിലനിർത്താൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു'- അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ വിജയം –ഉപരാഷ്ട്രപതി
ന്യൂഡൽഹി: ‘ഇന്ത്യ ജയിച്ചു’വെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ബാബരി ഭൂമിക്കേസിൽ സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒത്തൊരുമിച്ച് ജീവിക്കാനുള്ള ജനങ്ങളുടെ അഭിലാഷവും കഴിവും വിജയിച്ചതായും അദ്ദേഹം പറഞ്ഞു.
അഖണ്ഡതക്ക് കരുത്തുകൂട്ടി –അമിത് ഷാ
ന്യൂഡൽഹി: നാഴികക്കല്ലാണ് സുപ്രീംകോടതി വിധിയെന്നും ഇതിലൂെട രാജ്യത്തിെൻറ ഐക്യവും അഖണ്ഡതയും കൂടുതൽ കരുത്തു നേടുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോടതിവിധി എല്ലാവരും മാനിക്കണമെന്നും ‘ഒറ്റ ഇന്ത്യ, ശ്രേഷ്ഠ ഇന്ത്യ’ എന്നതിനോട് എല്ലാവരും പ്രതിജ്ഞബദ്ധരായിരിക്കണമെന്നും അമിത് ഷാ പറഞ്ഞു.
‘‘രാമജന്മഭൂമിയെ കുറിച്ചുള്ള സുപ്രീംകോടതിയുടെ ഏകകണ്ഠമായ വിധി സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ നിതിന്യായ വ്യവസ്ഥയെയും ജഡ്ജിമാരെയും ഈ അവസരത്തിൽ അഭിനന്ദിക്കുകയാണ്. കേസിനായി കഠിനാധ്വാനം ചെയ്ത എല്ലാ സംഘടനകളേയും സന്യാസി സമൂഹത്തെയും എണ്ണമില്ലാത്ത അനേകം ജനങ്ങളേയും അഭിനന്ദിക്കുന്നു’’ -ഷാ പറഞ്ഞു.
സാക്ഷാത്കാര ദിനം –അദ്വാനി
ന്യൂഡൽഹി: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമിക്കാനുള്ള ഒറ്റപ്പെട്ട നീക്കങ്ങളെ 1980കളുടെ അവസാനത്തിൽ ദേശവ്യാപക പ്രക്ഷോഭമായി വളർത്തിയെടുത്ത അദ്വാനിക്ക് സാക്ഷാത്കാരത്തിെൻറ ദിനം. വിധി, തന്നെ കുറ്റമുക്തനാക്കിയെന്നും അനുഗ്രഹിക്കപ്പെട്ടെന്ന അനുഭൂതിയാണെന്നും വിധി പുറത്തുവന്നയുടൻ അദ്വാനി പറഞ്ഞു. ‘ഈ ജനകീയ മുന്നേറ്റത്തിന് ചെറിയ സംഭാവന നൽകാൻ ദൈവം അവസരം നൽകിയതിെൻറ സാഫല്യമുണ്ട്’ അദ്ദേഹം പറഞ്ഞു.
ആശങ്കക്ക് പരിഹാരം –പവാർ
മുംബൈ: രാജ്യം നേരിട്ട വലിയ ആശങ്കയകറ്റാന്‍ സുപ്രീംകോടതി വിധി സഹായകമാകുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. എല്ലാ വിഭാഗങ്ങളുടെയും താല്പര്യങ്ങളെ സംരക്ഷിക്കുന്ന വിധിയെ സ്വാഗതം ചെയ്യുന്നു. സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കണം. മഹാരാഷ്ട്ര രാഷ്ട്രീയത്തെ വിധി ബാധിക്കില്ല- പവാര്‍ പറഞ്ഞു.
സുപ്രീംകോടതി വിധിയെ പിന്തുണച്ച് ആർ.എസ്.എസ് ബുദ്ധിജീവിയായിരുന്ന കെ.എൻ ഗോവിന്ദാചാര്യ രംഗത്തെത്തി."ഞാൻ അങ്ങേയറ്റം സന്തുഷ്ടനാണ്. മൂന്നുമാസത്തിനുള്ളിൽ ക്ഷേത്രം പണിയുന്നതിനുള്ള പദ്ധതി തയ്യാറാക്കും. സാമുദായിക സൗഹാർദം ഉണ്ടായാലേ രാമക്ഷേത്രത്തിൽ നിന്ന് രാമരാജ്യത്തിലേക്ക് മാറാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. അദ്വാനിയുടെ രഥയാത്രക്ക് പിന്നിലെ പ്രധാന തന്ത്രജ്ഞരിൽ ഒരാളാണ് ഗോവിന്ദാചാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.