പോക്സോ കേസുകളിൽ ഇനി വധശിക്ഷ ന​ൽ​കാ​ൻ വ്യ​വ​സ്​​ഥ

ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ളോ​ട്​ ക​ടു​ത്ത ലൈം​ഗി​ക അ​തി​ക്ര​മം കാ​ണി​ക്കു​ന്ന​വ​ർ​ക്ക്​ വ​ധ​ശി​ക്ഷ ന​ൽ​കാ​ ൻ വ്യ​വ​സ്​​ഥ​ചെ​യ്​​ത്​ പോ​ക്​​സോ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി. 18ൽ ​താ​ഴെ​യു​ള്ള​വ​രെ ലൈം​ഗി​ക​മാ​യി ദു​രു​പ ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കു​ള്ള ശി​ക്ഷ ക​ടു​ത്ത​താ​ക്കാ​ൻ വി​വി​ധ നി​യ​മ​ഭേ​ദ​ഗ​തി​ക​ൾ പാ​ർ​ല​മ​​​െൻറി​ൽ ക ൊ​ണ്ടു​വ​രാ​ൻ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു.

ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​നി​ന്ന്​ കു​ട്ടി​ക​ൾ​ക്ക്​ സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന നി​യ​മ​മാ​ണ്​ പോ​ക്​​സോ എ​ന്ന ചു​രു​ക്ക​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്. ഇൗ ​നി​യ​മ​ത്തി​ലെ 4,5,6,9,14,15,42 വ​കു​പ്പ​ക​ളാ​ണ്​ ഭേ​ദ​ഗ​തി​ചെ​യ്യു​ന്ന​ത്. ബാ​ല​ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ രാ​ജ്യ​ത്ത്​ പെ​രു​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ നി​യ​മ​ഭേ​ദ​ഗ​തി​യെ​ന്ന്​ സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ച്ചു.

കു​ട്ടി​ക​ൾ​ക്ക്​ വേ​ഗ​ത്തി​ൽ ലൈം​ഗി​ക വ​ള​ർ​ച്ച​യു​ണ്ടാ​ക്കാ​ൻ ഹോ​ർ​മോ​ൺ കു​ത്തി​വെ​ക്കു​ന്ന​വ​ർ​ക്കും രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ​ക്കും ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പു വ​രു​ത്തും. പ്ര​കൃ​തി ദു​ര​ന്ത വേ​ള​ക​ളി​ൽ കു​ട്ടി​ക​​ളോ​ട്​ മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​വ​ർ​ക്കെ​തി​രെ​യും ക​ർ​ക്ക​ശ ന​ട​പ​ടി വ്യ​വ​സ്​​ഥ​ചെ​യ്​​തു.

കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള ലൈം​ഗി​ക ചി​ത്രീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കും അ​ത്ത​രം വി​ഡി​യോ​ക​ൾ കൈ​വ​ശം വെ​ക്കു​ന്ന​വ​ർ​ക്കും ക​ടു​ത്ത പി​ഴ​യും ജ​യി​ൽ ശി​ക്ഷ​യും വ്യ​വ​സ്​​ഥ​ചെ​യ്​​തു.

2012ലാണ് പോക്സോ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസിൽ കുറഞ്ഞ ശിക്ഷ ഏഴു വർഷവും ഏറ്റവും കൂടിയത് ജീവപര്യന്തവുമാണ്.

Tags:    
News Summary - POCSO Case Sexual Abuse Case-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.