അഭിഭാഷകൻ മഹ്‌മൂദ്‌ പ്രാചയുടെ ഓഫിസിൽ വീണ്ടും പൊലീസ് റെയ്ഡ്

ന്യൂഡൽഹി: ഡൽഹി വംശഹത്യയിലെ ഇരകൾക്കായി നിയമപോരാട്ടം നടത്തുന്ന അഭിഭാഷകൻ മഹ്‌മൂദ്‌ പ്രാചയുടെ വീട്ടിൽ വീണ്ടും പൊലീസ് പരിശോധന. ഡൽഹി പൊലീസിന്‍റെ സ്‌പെഷ്യൽ സെൽ ആണ് ചൊവ്വാഴ്ച മഹ്‌മൂദ്‌ പ്രാചയുടെ വീട്ടിൽ പരിശോധന നടത്തിയത്. കഴിഞ്ഞ വർഷം വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിചേർക്കപ്പെട്ട നിരവധി പേരുടെ അഭിഭാഷകനാണ് ഇദ്ദേഹം. കഴിഞ്ഞ വർഷം ഡിസംബറിലും പ്രാചയുടെ വസതിയിൽ ഡൽഹി പൊലീസ് പരിശോധന നടത്തിയിരുന്നു.

താനും തന്‍റെ സഹപ്രവർത്തകരും ഓഫിസിൽ ഇല്ലാത്തപ്പോഴാണ് റെയ്ഡ് നടന്നതെന്ന് മഹ്‌മൂദ്‌ പ്രാച പറഞ്ഞു. " ഞങ്ങളുടെ ഓഫിസ് പൂട്ടിക്കിടക്കുകയായിരുന്നു. ഞാൻ അവിടെ ഉണ്ടാകില്ലെന്ന് അവർക്കറിയാമായിരുന്നു. സ്പെഷ്യൽ സെല്ലിന്‍റെ തന്നെ, ഒരേ ആൾ അന്വേഷണ ഉദ്യോഗസ്ഥനായ കേസിൽ ക്രോസ് വിസ്താരം നടത്തുകയായിരുന്നു ഞാൻ."- അദ്ദേഹം പറഞ്ഞു. "അതുകൊണ്ട് തന്നെ ഞാനവിടെ ഉണ്ടാകില്ലെന്ന് അവർക്കറിയാമായിരുന്നു. ഞാൻ അവിടെ ഇല്ലാത്ത ഒരു ദിവസം തന്നെയാണ് അവർ തെരഞ്ഞെടുത്തത്."

നൂറോളം പൊലീസുകാർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയതെന്ന് പ്രാചയുടെ ഓഫിസിലെ ജീവനക്കാരൻ പറഞ്ഞു. ഉച്ചക്ക് പന്ത്രണ്ടരയോടെ തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Police again search office of Mehmood Pracha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.