ന്യൂഡല്‍ഹി: രാജ്യത്തെ പൊലീസ് സേനയില്‍ അഞ്ചുലക്ഷത്തോളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിന്‍െറ കണക്കാണിത്. ഇന്ത്യയൊട്ടാകെയുള്ള 22,63,222 ഒൗദ്യോഗിക പൊലീസ് തസ്തികകളില്‍ 17,61,200 തസ്തികകളില്‍ ഉദ്യോഗസ്ഥരുണ്ടെങ്കിലും 5,02,022 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
ഉത്തര്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ഒഴിവ്. 1.80 ലക്ഷം. 3,64,200 തസ്തികകളിലാണ് ഇവിടെ നിയമനം നല്‍കിയിട്ടുള്ളത്. പശ്ചിമ ബംഗാളില്‍ 35,000വും ബിഹാറില്‍ 30,300ഉം ഒഴിവുകളുണ്ട്. കര്‍ണാടകയില്‍ ആകെയുള്ള 1,07,053 തസ്തികകളില്‍ 25,500 ഒഴിവുകളാണുള്ളത്. ഗുജറാത്തില്‍ 99,423ല്‍ 17,200 ഒഴിവുണ്ട്. അതേസമയം, തമിഴ്നാട്ടില്‍ ആകെയുള്ള 1,35,830 പോസ്റ്റുകളില്‍ 16,200ഉം ഒഴിഞ്ഞുകിടക്കുന്നു. ഝാര്‍ഖണ്ഡില്‍ 15,400ഉം ഛത്തിസ്ഗഢില്‍ 8500ഉം ഒഴിഞ്ഞുകിടക്കുന്നു.
പൊലീസ് ഗവേഷണ-വികസന കേന്ദ്രത്തിന്‍െറ കണക്കനുസരിച്ച് രാജ്യത്ത് വാഹനസൗകര്യങ്ങളില്ലാത്ത 188 സ്റ്റേഷനുകളും വയര്‍ലെസ് സെറ്റ് സംവിധാനങ്ങളില്ലാത്ത 134 പൊലീസ് സ്റ്റേഷനുകളുമുണ്ടെന്നാണ് കണക്ക്. മണിപ്പൂരാണ് ഏറ്റവുംകൂടുതല്‍ പൊലീസ് സ്റ്റേഷനുകളുള്ള ഇന്ത്യയിലെ സംസ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.