യൂത്ത് കോൺ. ദേശീയ പ്രസിഡൻറ് ബി.വി. ശ്രീനിവാസിന്റെ വീട്ടിൽ അസ്സം പൊലീസ് നോട്ടീസ് പതിച്ചു

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസിനെതിരെ കർണാടക,അസ്സം പൊലീസ് സംയുക്ത നീക്കം. ബംഗളൂരുവിൽ അദ്ദേഹത്തിന്റെ താമസ സ്ഥലത്തെ വാതിലിൽ അസ്സം പൊലീസ് നോട്ടീസ് പതിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നതിന് ബംഗളൂറു വിധാൻ സൗദ പൊലീസ് കേസും റജിസ്റ്റർ ചെയ്തു.ഞായറാഴ്ച ശ്രീനിവാസ് ബംഗളൂരുവിലെ ഹോട്ടലിൽ യോഗം വിളിച്ചു ചേർത്തിരുന്നു. അവിടേക്ക് വൻ പൊലീസ് അകമ്പടിയോടെ ചെന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി തട്ടിക്കയറി എന്നതാണ് കർണാടക പൊലീസ് റജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നത്.ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നതിന് പകരം വാക്കേറ്റത്തിൽ ഏർപ്പെട്ടത്...

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസിനെതിരെ കർണാടക,അസ്സം പൊലീസ് സംയുക്ത നീക്കം. ബംഗളൂരുവിൽ അദ്ദേഹത്തിന്റെ താമസ സ്ഥലത്തെ വാതിലിൽ അസ്സം പൊലീസ് നോട്ടീസ് പതിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നതിന് ബംഗളൂറു വിധാൻ സൗദ പൊലീസ് കേസും റജിസ്റ്റർ ചെയ്തു.

ഞായറാഴ്ച ശ്രീനിവാസ് ബംഗളൂരുവിലെ ഹോട്ടലിൽ യോഗം വിളിച്ചു ചേർത്തിരുന്നു. അവിടേക്ക് വൻ പൊലീസ് അകമ്പടിയോടെ ചെന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി തട്ടിക്കയറി എന്നതാണ് കർണാടക പൊലീസ് റജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നത്.ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നതിന് പകരം വാക്കേറ്റത്തിൽ ഏർപ്പെട്ടത് കൃത്യനിർവഹണം തടസ്സപ്പെടുത്തലാണ്.

യൂത്ത് കോൺഗ്രസ് അസ്സം സംസ്ഥാന പ്രസിഡൻറായിരുന്ന അംഘിത ദത്ത നൽകിയ പരാതി അന്വേഷിക്കാനാണ് അസ്സം പൊലീസ് എത്തിയത്.മോശമായി പെരുമാറി, ദേഹോപദ്രവം ഏല്പിച്ചു എന്നിങ്ങിനെ പരാതികളാണ് ദത്ത ശ്രീനിവാസിനെതിരെ നൽകിയത്. ആ നീക്കം ഗുരുതര അച്ചടക്ക ലംഘനമായി വിലയിരുത്തിയ കോൺഗ്രസ് അവരെ ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

കോൺഗ്രസിന്റെ സ്ത്രീ വിരുദ്ധ സമീപനത്തിന്റെ ഉദാഹരണമായി ദത്ത സംഭവം ബി.​ജെ.പി ആഘോഷിക്കുന്നുണ്ട്. ശ്രീനിവാസയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ആയതിനാൽ ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനിൽ ഹാജരാവണം എന്നുമാണ് അസ്സം പൊലീസ് പതിച്ച നോട്ടീസിലുള്ളത്. ശിവമോഗ്ഗ ഭദ്രാവതി സ്വദേശിയായ ശ്രീനിവാസ കർണാടകയിൽ നിന്നുള്ള ആദ്യ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡണ്ടാണ്.

Tags:    
News Summary - Police issues notice to Youth Congress chief Srinivas BV over harassment allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.