ചെന്നൈ: നടൻ സൂര്യയുടെ വസതിക്ക് സായുധ പൊലീസ് സുരക്ഷ. ചൊവ്വാഴ്ച രാത്രി എട്ടു മണി മുതലാണ് ചെന്നൈ ത്യാഗരായർ നഗറിലെ വീടിന് 24 മണിക്കൂർ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. സൂര്യക്കെതിരെ ആക്രമണം നടത്തുന്നവർക്ക് മയിലാടുതുറൈ പാട്ടാളി മക്കൾ കക്ഷി സെക്രട്ടറി ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച സാചര്യത്തിലാണ് നടപടി.
സൂര്യ നായകനായ ജയ്ഭീം സിനിമ ഇൗയിടെ ഒ.ടി.ടി റിലീസായി പുറത്തിറങ്ങിയിരുന്നു. സിനിമയിലെ ചില രംഗങ്ങൾ വണ്ണിയർ സമുദായത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് പാട്ടാളി മക്കൾ കക്ഷി രംഗത്തെത്തിയിരുന്നു.
സിനിമയിലെ ചില രംഗങ്ങൾ വണ്ണിയർ സമുദായത്തിനെതിരായതും അപകീർത്തികരവുമാണെന്ന് ആരോപിച്ച് 'വണ്ണിയർ സംഘം' രംഗത്തെത്തിയിരുന്നു. അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവർ വക്കീൽ നോട്ടീസും അയച്ചിരുന്നു.
സിനിമ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും രാജകണ്ണുവെന്ന ഇരുള സമുദായംഗത്തെ പീഡിപ്പിക്കുന്ന ക്രൂരനായ പോലീസുകാരെൻറ കഥാപാത്രം വണ്ണിയർ ജാതിയിൽപ്പെട്ടയാളാണെന്ന് വ്യക്തമാവുന്ന വിധത്തിൽ ബോധപൂർവം ചിത്രീകരിച്ചതായാണ് നോട്ടീസിലെ മുഖ്യ ആരോപണം.യഥാർഥത്തിൽ കൃസ്ത്യാനിയായ അന്തോണിസാമിയെന്ന പൊലീസ് ഇൻസ്പെക്ടറാണ് ഇതിന് പിന്നിലെന്നും നോട്ടീസിൽ പറയുന്നു.
പൊലീസുദ്യോഗസ്ഥെൻറ വസതിയിൽ വണ്ണിയർ സംഘത്തിെൻറ ചിഹ്നമുള്ള കലണ്ടർ തൂക്കിയിട്ടിരുന്നതാണ് വിവാദമായത്. ഇൗ രംഗം പിന്നീട് സിനിമയിൽനിന്ന് നീക്കപ്പെട്ടു.
സാമുഹിക മാധ്യമങ്ങളിൽ സിനിമക്ക് അനുകൂലമായും പ്രതികൂലമായും ശക്തമായ പ്രതികരണങ്ങളും വാദപ്രതിവാദങ്ങളുമായി വിവാദം കത്തി നിൽക്കുകയാണ്.
'90കളുടെ മധ്യത്തിൽ കടലൂരിൽ നടന്ന യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമിച്ചത്. പൊലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട രാജകണ്ണുവിെൻറ ഭാര്യ പാർവതിയമ്മാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
അതിനിടെ സി.പി.എം തമിഴ്നാട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടതനുസരിച്ച് രാജകണ്ണുവിെൻറ ഭാര്യ പാർവതിയമ്മാൾക്ക് നടൻ സൂര്യ 15 ലക്ഷം രൂപ കൈമാറി.
ഭാരതിരാജ പോലുള്ള സിനിമ പ്രമുഖർ ഡോ.രാമദാസ് ഉൾപ്പെടെയുള്ള പാട്ടാളി മക്കൾ കക്ഷി നേതാക്കൾക്ക് കത്തയച്ചിരുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് തടസം നിൽക്കരുതെന്നും സിനിമയിൽ വിവാദ രംഗങ്ങൾ നീക്കിയ നിലയിൽ പ്രതിഷേധം അവസാനിപ്പിക്കണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.