ശ്രീനഗർ: ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിൽ ശനിയാഴ്ച സുരക്ഷസേന നാട്ടുകാരായ ഏഴുപേരെ വെടിവെച്ചുകൊന്ന സംഭവത്ത ിൽ വ്യാപക പ്രതിഷേധം. സുരക്ഷസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ നാട്ടുകാരെ വെടിവെച്ചുകൊന്നത ് കൂട്ടക്കൊലയാണെന്ന് നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡൻറ് ഉമർ അബ്ദുല്ല ആരോപിച്ചു. ഗവർണർ സത്യപാൽ മലികിെൻ റ നേതൃത്വത്തിലുള്ള ഭരണം ജമ്മു-കശ്മീർ ജനതയുെട സുരക്ഷക്ക് ഒന്നും ചെയ്യുന്നിെല്ലന്ന് മുൻ മുഖ്യമന്ത്രിയായ ഉമർ പറഞ്ഞു. സൈന്യത്തിെൻറ ഇത്തരം അമിതാധികാരങ്ങൾ നീതീകരിക്കാനാവില്ല. സംഭവം കൂട്ടെക്കാലയല്ലാതെ മറ്റൊന്നുമല്ല -അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.
ഏഴുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവമാണിത്. തീവ്രവാദികളുമായി ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലങ്ങളിലെ പ്രതിഷേധങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ അധികൃതക്ക് കഴിയുന്നില്ല. പ്രശ്നബാധിതമായ താഴ്വരയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഒരു നടപടിയുമില്ല -അദ്ദേഹം ട്വീറ്റ് ചെയ്തു.
കൂട്ടക്കൊലയെ അപലപിച്ച പി.ഡി.പി പ്രസിഡൻറും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി സ്വന്തം ജനതയെ കൊലെപ്പടുത്തി ഒരു രാജ്യത്തിനും യുദ്ധം ജയിക്കാനാവില്ലെന്ന് പറഞ്ഞു. യുവാക്കളാണ് ഇങ്ങനെ കൊല്ലപ്പെടുന്നത്. എത്രകാലം ഇതു തുടരും? -അവർ ചോദിച്ചു.
ജമ്മു-കശ്മീർ കോൺഗ്രസ് പ്രസിഡൻറ് ജി.എ. മിർ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കശ്മീരിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. താഴ്വരയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഭരണകൂടം ദയനീയമായി പരാജയപ്പെെട്ടന്നും അദ്ദേഹം തുടർന്നു.
സൈനിക നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തുവന്ന വിഘടനവാദി സംഘടനകൾ മൂന്നു ദിവസം ഹർത്താലിനു പുറമെ പ്രതിഷേധ മാർച്ച് നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.