രാഷ്ട്രീയപാര്‍ട്ടികള്‍ ഡിസംബറിനുള്ളില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കണം

ന്യൂഡല്‍ഹി: രാഷ്ട്രീയപാര്‍ട്ടികള്‍ എല്ലാ വര്‍ഷവും ഡിസംബറിനുള്ളില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. അല്ലാത്തപക്ഷം നികുതി ഇളവ് നഷ്ടമാകുമെന്നാണ് മുന്നറിയിപ്പ്. ഇതിനായി നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പണമായി സ്വീകരിക്കാന്‍ കഴിയുന്ന തുക 2000 രൂപയായി ബജറ്റില്‍ പരിമിതപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം.

മിക്ക രാഷ്ട്രീയപാര്‍ട്ടികളും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാറില്ളെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള സംഭാവനയുടെ കാര്യത്തില്‍ സുതാര്യത ഉറപ്പുവരുത്താനാണ് റിട്ടേണ്‍ നിര്‍ബന്ധമാക്കുന്നത്. റിട്ടേണ്‍ സമര്‍പ്പിക്കാന്‍ താല്‍പര്യം കാണിക്കാത്തവരില്‍ അധികവും ചെറിയ പാര്‍ട്ടികളാണെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    
News Summary - political parties in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.