ചെന്നൈ: സിനിമയും രാഷ്ട്രീയവും തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധം തമിഴ് മണ്ണിൽ ഒരിക്കൽകൂടി വെളിവാകുന്നു. ആറു പതിറ്റാണ്ടിനോടടുക്കുന്ന സിനിമജീവിതത്തിൽ നടൻ കമൽഹാസന് ഇന്ന് മധുരയിൽ ‘രാഷ്ട്രീയ’ വഴിത്തിരിവ്. വെള്ളിത്തിര വിട്ടിറങ്ങാതെ ആരാധകരുടെ ഉലകനായകൻ മധുരയിൽ നടക്കുന്ന പൊതുപരിപാടിയിൽ തെൻറ പാർട്ടിയുടെ പേരും നിലപാടും പ്രഖ്യാപിക്കുന്നതിനൊപ്പം കൊടിയും പാറും.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പെങ്കടുക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയവരുടെ സാന്നിധ്യം ഉറപ്പായിട്ടില്ല. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിെൻറ രാമേശ്വരത്തെ വീട്ടിൽനിന്നാണ് കമൽ രാഷ്ട്രീയ ജൈത്രയാത്രക്ക് തുടക്കംകുറിക്കുക. തുടർന്ന് കലാം പഠിച്ച സ്കൂളും സ്മാരകവും സന്ദർശിച്ച ശേഷം രാമേശ്വരത്തെ മത്സ്യബന്ധന തൊഴിലാളികളുമായി ആശയ വിനിമയം നടത്തും. മധുരയിലേക്കുള്ള യാത്രാമധ്യേ ജന്മനാടായ പരമക്കുടിയിലും രാമനാഥപുരം കൊട്ടാരം, മാനമധുര എന്നിവിടങ്ങളിലും െപാതുയോഗങ്ങളിൽ സംസാരിക്കും.
വൈകീട്ട് അഞ്ചു മണിക്ക് മധുരയിൽ കാർഷിക സർവകലാശാലക്കു സമീപത്തെ ഒത്തക്കട മൈതാനത്തു പതാക ഉയർത്തിയതിനു ശേഷം പാർട്ടി പ്രഖ്യാപന സമ്മേളനം തുടങ്ങും. ഇതിനു പിന്നാലെ ദക്ഷിണ തമിഴ്നാട്ടിലെ ജില്ലകളിൽ പര്യടനത്തിന് തുടക്കമാകും. എം.ജി.ആറിെൻറ സിനിമയായ നാെള നമതേ (നാളെ നമുക്കുവേണ്ടി) എന്ന പേരിലാണ് പര്യടനം.
ദ്രാവിഡ- അംബേദ്കർ- സോഷ്യലിസ്റ്റ് രാഷ്ട്രീയമാണ് താൻ മുന്നോട്ടുവെക്കുന്നതെന്ന വാഗ്ദാനം ഉറപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ അദ്ദേഹത്തിെൻറ നീക്കങ്ങൾ. ഡി.എം.കെ -ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ തലമുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ബി.ജെ.പി -അണ്ണാ ഡി.എം.കെ നേതാക്കളെ തഴഞ്ഞു. പാർട്ടി പ്രഖ്യാപന സമ്മേളനത്തിലേക്ക് വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിമാരെയാണ് ക്ഷണിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.