പല രാഷ്ട്രീയക്കാരും മോശമാണെന്ന് ഫറൂഖ് അബ്ദുല്ല

ന്യൂഡൽഹി: രാഷ്ട്രീയം മോശമല്ലെന്നും എന്നാൽ പല രാഷ്ട്രീയക്കാരും മോശമാണെന്നും നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ല. പലരും രാഷ്ട്രീയത്തിലേക്ക് വരുന്നത് പണം സമ്പാദിക്കാനാണെന്നും ഫറൂഖ് അബ്ദുല്ല പറഞ്ഞു.

ദൈവം ക്ഷേത്രത്തിലും പള്ളിയിലും ഗുരുദ്വാരയിലുമല്ല ജനങ്ങളിലാണ് വസിക്കുന്നത്. ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്താൽ അത് ദൈവത്തിന് ചെയ്യുന്നത് പോലെയാണ്. ഒാരോ തെരഞ്ഞെടുപ്പുകളും ജനങ്ങളെ വിഭജിക്കുകയാണ്. ഗാന്ധിയും നെഹ്റുവും പറഞ്ഞു തന്ന ജനാധിപത്യം ഇതല്ല. ഇന്ത്യ വലിയ പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും ഫറൂഖ് അബ്ദുല്ല വ്യക്തമാക്കി.

Tags:    
News Summary - Politicians can be bad, not politics: Farooq Abdullah -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.