ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും നടത്തിയ വിദ്വേഷപ്രസംഗങ്ങൾക്കെതിരെ നൽകിയ പരാതിയിൽ ഇൗമാസം ആറിനകം തീരുമാനമെടുക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി നിർദേശിച്ചു.
വിദ്വേഷപ്രസംഗങ്ങൾക്കുപുറമെ ഇരുവരും ഇന്ത്യൻ സൈന്യത്തെ തെരഞ്ഞെടുപ്പ്പ്രചാരണത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട മുഴുവൻ പരാതികളിലും തീരുമാനമെടുക്കാനാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയി അധ്യക്ഷനായ ബെഞ്ച് കമീഷന് നിർദേശം നൽകിയത്. ഇൗ പ്രസംഗങ്ങളെല്ലാം മുഴുവൻ കേൾക്കാൻ കൂടുതൽ സമയം വേണമെന്ന കമീഷെൻറ ആവശ്യം തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്.
മൂന്നാഴ്ച കഴിഞ്ഞിട്ടും കമീഷൻ പരാതികളിൽ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് സുഷ്മിത ദേവിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി ബോധിപ്പിച്ചു. മോദിയും അമിത് ഷായും പറഞ്ഞത് തിരിച്ചെടുക്കാൻ കഴിയില്ല. ആ പ്രസംഗങ്ങളുണ്ടാക്കിയ നാശം അപരിഹാര്യമാണ്. അതിനാൽ വെള്ളിയാഴ്ചതന്നെ കമീഷൻ പരാതികളിൽ തീരുമാനമെടുക്കണമെന്ന് സിങ്വി വാദിച്ചു.
മോദിക്കും അമിത് ഷാക്കുമെതിരെ 11പരാതികളുണ്ടെന്ന് കമീഷനുവേണ്ടി ഹാജരായ അഡ്വ. രാകേഷ് ദ്വിവേദി ബോധിപ്പിച്ചു. ഇതിൽ നാലു പരാതികൾ തങ്ങൾ ഇതിനകം ഫലപ്രദമായി തീർപ്പാക്കി. ബാക്കിയുള്ളവ തീർപ്പാക്കാൻ മോദിയുടെയും അമിത് ഷായുടെയും പ്രസംഗങ്ങൾ പരിശോധിക്കാൻ ബുധനാഴ്ചവരെയെങ്കിലും തങ്ങൾക്ക് സമയം നൽകണം എന്നും ദ്വിവേദി വാദിച്ചു. ഇൗ ആവശ്യം തള്ളിയ കോടതി തിങ്കളാഴ്ചതന്നെ കമീഷന് ഇത് ചെയ്യാൻ കഴിയുമെന്ന് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.