പോപുലർ ഫ്രണ്ട്​ ഒാഫ്​ ഇന്ത്യയുടെ നിരോധനം ഝാർഖണ്ഡ്​ ഹൈകോടതി നീക്കി

ന്യൂഡൽഹി: പോപുലർ ഫ്രണ്ട്​ ഒാഫ്​ ഇന്ത്യയെ (പി.എഫ്​.​െഎ) നിരോധിച്ച ഝാർഖണ്ഡ്​ സർക്കാർ നടപടി ഹൈകോടതി റദ്ദാക്കി. നിരോധനത്തിന്​ കാരണമായി സർക്കാർ ഉന്നയിച്ച വാദങ്ങൾ ദുർബലമാണെന്ന്​ ഝാർഖണ്ഡ്​ ഹൈകോടതി ജസ്​റ്റിസ്​​ രംഗൻ മു​േഖാപാധ്യായ്​ അഭിപ്രായപ്പെട്ടു.

സുരക്ഷയുടെ പേരിലാണെങ്കിൽ പോലും നിരോധനത്തിനാവശ്യമായ തെളിവുകൾ ഹാജരാക്കാൻ സർക്കാറിന്​ കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. നിരോധനം ചോദ്യം ചെയ്​ത്​ പി.എഫ്​.​െഎ ജനറൽ സെക്രട്ടറി അബ്​ദുൽ വദൂദ്​ നൽകിയ ഹരജിയിലാണ്​ കോടതി നടപടി.


 

Tags:    
News Summary - Popular fund ban-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.