ന്യൂഡൽഹി: ജനപ്രിയദേശീയത വളർച്ചയെ തടസ്സപ്പെടുത്തുന്നുവെന്ന് റിസർവ്ബാങ്ക് മുൻഗവർണറും ഷികാഗോ സർവകലാശാല പ്രഫസറുമായ രഘുറാം രാജൻ. ഭൂരിപക്ഷസമുദായത്തിെൻറ വികാരങ്ങളാണ് ദേശീയതയായി വ്യാഖ്യാനിക്കപ്പെടുന്നത്. ലോകമെങ്ങും ജനപ്രിയ ദേശീയതാവാദം ഉയർന്നുവരുന്നുണ്ട്. അതിൽ നിന്ന് ഇന്ത്യയും മുക്തമല്ല. എന്നാൽ, അതിവിഭാഗീയമായതിനാൽ സാമ്പത്തികരംഗത്തിന് തിരിച്ചടിയാണ്. സംവരണം പോലുള്ള ആവലാതികൾ മുതലാക്കുന്ന രീതി കൂടിയാണിത്.
ടൈംസ് ലിറ്റ്ഫെസ്റ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു രഘുറാം രാജൻ. ഇന്ത്യയുടെ അന്തർലീനമായ സാമ്പത്തികപ്രയാസങ്ങൾ മറികടക്കുന്നതാണ് പ്രധാനം. ജനപ്രിയദേശീയത അന്തർമുഖത്വമാണ്. അത് മുന്നോട്ടുവെക്കുന്ന നയങ്ങൾ വളർച്ചക്ക് വിലങ്ങുതടിയായിരിക്കും. ഭൂരിപക്ഷ സമുദായത്തിെൻറ പരാതികൾക്ക് മുന്തിയപരിഗണന നൽകാനാവില്ല. കാരണം, ചരിത്രപരമായിത്തന്നെ ന്യൂനപക്ഷങ്ങളും വിവേചനം നേരിടുന്നുണ്ട്. ദേശീയത എന്നു പറഞ്ഞാൽ ദേശഭക്തിയല്ല. ദേശീയത വിഭാഗീയവും അപകടകരവുമാണ്. എന്നാൽ, ഇത്തരം വിഷയങ്ങൾ ഉയർത്തുന്നവരെ തള്ളിക്കളയാനാവില്ല. ജനാധിപത്യമാണ് ഇന്ത്യയുടെ ശക്തി. രഘുറാം രാജൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.