ജെയിൻ ക്ഷേത്രത്തെക്കുറിച്ച് പോസ്റ്റ്; ദിഗ് വിജയ് സിങ്ങിനെതിരെ കേസ്

ധമോഹ്: മധ്യപ്രദേശ് ധമോഹ് ജില്ലയിലെ കുന്ദൽപുർ ജെയിൻ ക്ഷേത്രത്തെക്കുറിച്ച് സമൂഹ മാധ്യമത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന കുറിപ്പിട്ടെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ്ങിനെതിരെ കേസെടുത്തു.

ബജ്റംഗ്ദളിലെ സാമൂഹികവിരുദ്ധർ ആഗസ്റ്റ് 26ന് രാത്രി ജെയിൻ ക്ഷേത്രം കൊള്ളയടിച്ച് ശിവലിംഗം സ്ഥാപിച്ചുവെന്ന് ദിഗ്‍വിജയ് സിങ് 27ന് ‘എക്സിൽ’ (ട്വിറ്റർ) പോസ്റ്റ്ചെയ്തിരുന്നു. ഈ പോസ്റ്റ് ദിഗ്‍വിജയ് സിങ് മധ്യപ്രദേശ് മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും ടാഗ്ചെയ്തിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. 

Tags:    
News Summary - Post about Jain temple; Case against Digvijay Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.