മോദിയെ വിമർശിച്ച് പോസ്റ്റർ; പൊലീസ് കടുത്ത നടപടികളിലേക്ക്, കൂടുതൽ പേരെ അറസ്റ്റ് ചെയ്യും

ന്യൂഡൽഹി: മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന തലക്കെട്ടിൽ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ പൊലീസ്. 100 പേർക്കെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബാക്കിയുള്ളവരെ കൂടി ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ആറുപേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പോസ്റ്ററുകൾ വ്യാപകമായി പതിച്ചതിന് പിന്നാലെ ഇവ നീക്കം ചെയ്തു.

ആംആദ്മി പാർട്ടിയുടെ ദേശീയ ആസ്ഥാനത്ത് നിന്ന് രണ്ടായിരം പോസ്റ്ററുകളുമായി വാൻ പിടിച്ചെടുത്തിരുന്നു. പോസ്റ്റർ പതിച്ചത് എ.എ.പി ആണെന്ന ബി.ജെ.പി ആരോപണം എ.എ.പി നിഷേധിച്ചു.

അതേസമയം പോസ്റ്ററിൽ പറഞ്ഞിരിക്കുന്ന കാര്യത്തിൽ എന്താണ് തെറ്റെന്നും മോദി പുറത്താക്കപ്പെടേണ്ടയാൾ തന്നെയാണെന്നുമാണ് പോസ്റ്റർ വിവാദത്തിൽ ആംആദ്മി പാർട്ടിയുടെ പ്രതികരണം. വാനിന്‍റെ ഡ്രൈവറെ പൊലീസ് ചോദ്യംചെയ്യുകയാണ്.

Tags:    
News Summary - Poster criticizing Modi; Police will take strict action and arrest more people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.