ലഖ്നോ: ഉത്തർപ്രദേശിൽ കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയെ ശ്രീകൃഷ്ണനാക്കി പോസ്റ്ററുകൾ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉത്തർപ്രദേശിൽ എത്തുന്ന ദിവസമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
പോസ്റ്ററുകളിൽ രാഹുൽ ഗാന്ധിയെ രഥത്തിനുള്ളിൽ നിൽക്കുന്ന ശ്രീകൃഷ്ണനായും യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയെ അർജുനനായും ചിത്രീകരിച്ചിരിക്കുന്നു. മാൾ റോഡിലും ഘണ്ടാഘർ മേഖലയിലുമാണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്.
ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗം സന്ദീപ് ശുക്ലയാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. സന്ദീപ് ശുക്ലയുടെ ചിത്രവും പോസ്റ്ററിൽ ഉണ്ട്. പോസ്റ്ററിനെ പറ്റി മറ്റു പ്രതികരണമൊന്നും അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്ന് ലഭ്യമായിട്ടില്ല.
ഭാരത് ജോഡോ ന്യായ് യാത്ര ബുധനാഴ്ച ഉന്നാവോ വഴി കാൺപൂരിൽ എത്തും. കാൺപൂരിൽ രാഹുൽ ഗാന്ധി പൊതുയോഗത്തെ അഭിസംബോധന ചെയ്യും. ജനുവരി 14ന് മണിപ്പൂരിൽനിന്ന് തുടങ്ങിയ യാത്ര മാർച്ച് 20ന് മുംബൈയിലാണ് സമാപിക്കുക. ആകെ 6713 കിലോമീറ്റർ ദൂരമാണ് യാത്ര. ഇതിൽ 100 ലോക്‌സഭാ മണ്ഡലങ്ങളും 337 നിയമസഭാ മണ്ഡലങ്ങളും 110 ജില്ലകളും ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.