ലക്‌നൗ: ബി.ജെ.പിയുടെ വന്‍ വിജയത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ വർഗീയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മുസ്ലീങ്ങള്‍ ഉടന്‍ നാടുവിടണമെന്ന തരത്തിലുള്ള പോസ്റ്ററുകളാണ് യു.പിയിലെ ബാരിയേലി ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ വര്‍ഷമവസാനം വരെ നാടുവിട്ടു പോകാന്‍ ജിയാന്‍ഗ്ലാ ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ മുസ്ലീങ്ങള്‍ക്ക് സമയം നല്‍കിയതായി പോസ്റ്ററുകളിലുണ്ട്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അധികാരത്തിലെത്തിയ സ്ഥിതിക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയിലെ മുസ്ലിങ്ങളോട് ചെയ്യുന്നത് ഇവിടുത്തെ ഭൂരിപക്ഷ സമുദായവും ചെയ്യുമെന്നും പോസ്റ്ററുകളിൽ പറയുന്നു.
നാടുവിട്ടു പോയില്ലങ്കില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന ഭീഷണിയും എഴുതിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ വിവിധയിടങ്ങളിലായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ പൊലീസ് പിന്നീട് നീക്കം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.