ഭോപ്പാൽ: പോസ്റ്റ്ഓഫീസിലെ സ്ഥിരനിക്ഷേപമെടുത്ത് ഐ.പി.എൽ വാതുവെപ്പ് നടത്തിയ പോസ്റ്റ്മാസ്റ്റർ പിടിയിൽ. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ബിന സബ് പോസ്റ്റ് ഓഫീസില്‍ പോസ്റ്റ്മാസ്റ്ററായ വിശാല്‍ അഹിര്‍വാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇത്തരത്തില്‍ ഒരു കോടിയോളം രൂപ ഐ.പി.എല്‍. വാതുവെയ്പ്പിനായി ചിലവഴിച്ചുണ്ടെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
ഉപയോക്താക്കളിൽ നിന്നും എഫ്.ഡി അക്കൗണ്ട് തുടങ്ങാൻ പണം സ്വീകരിച്ചശേഷം അത് ചെയ്യാതെ തട്ടിപ്പ് നടത്തുകയായിരുന്നു. 24 കുടുംബങ്ങളുടെ പണമാണ് പോസ്റ്റ്മാസ്റ്റര്‍ തട്ടിയെടുത്തത്. ഇവരുടെ പണം സ്വീകരിച്ച് അക്കൗണ്ട് തുറക്കാതെ എഫ്.ഡി. അക്കൗണ്ടിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റും പാസ് ബുക്കും നല്‍കിയായിരുന്നു കബളിപ്പിക്കല്‍. ഈ പണമെല്ലാം പ്രതി വാതുവെയ്പ്പിനായി ഉപയോഗിക്കുകയായിരുന്നു.
അടുത്തിടെ ഭര്‍ത്താവ് മരിച്ച വര്‍ഷ എന്ന യുവതിക്ക് ഒമ്പത് ലക്ഷം രൂപയാണ് പോസ്റ്റ് മാസ്റ്റര്‍ നടത്തിയ തട്ടിപ്പില്‍ നഷ്ടമായത്. ഭര്‍ത്താവിന്റെ പേരിലുണ്ടായിരുന്ന ഒമ്പത് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം പിന്‍വലിക്കാന്‍ എത്തിയപ്പോഴാണ് അക്കൗണ്ടുമായി ബന്ധപ്പെട്ട രേഖകളെല്ലാം വ്യാജമാണെന്നും യഥാര്‍ഥത്തില്‍ അക്കൗണ്ട് തുടങ്ങിയിട്ടില്ലെന്നും മനസിലായത്. ഇതുപോലെ നിരവധി പേർ തട്ടിപ്പിനിരയായെന്നാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.