തിരുവനന്തപുരം: കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയവുമായി ബന്ധപ്പെട്ട് സർക്കാർ വിശദീകരണം തൃപ്തികരമെന് ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. അടിയന്തരമായി ഉത്തരവിറക്കേണ്ട സാഹചര്യം സർക്കാർ വിശദീകരിച്ചിട്ട ുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാർഷിക വായ്പകൾക്ക് മൊറട്ടോറിയം ദീർഘിപ്പിച്ച് ഉത്തരവിറക്കാൻ അനുവദിക്കണമെന്ന സർക്കാർ അപേക്ഷ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കൈമാറും.
കർഷക ആത്മഹത്യകൾ പെരുകുന്ന പശ്ചാത്തലത്തിലായിരുന്ന ു കാർഷിക വായ്പകൾക്കും കർഷകരുടെ കാർഷികേതര വായ്പകൾക്കുമുള്ള മോറട്ടോറിയം ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഡിസംബർ 31 വരെ നീട്ടാനാണ് മാർച്ച് അഞ്ചിന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച് ഉത്തരവിറക്കാനുള്ള നിർദേശം മന്ത്രിസഭായോഗം ചീഫ് സെക്രട്ടറിക്ക് നൽകിയിരുന്നെങ്കിലും ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നില്ല. ഇതിനിടെ ഈ മാസം പത്തിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരികയും മാതൃകാ പെരുമാറ്റ ചട്ടം നിലവിൽവരികയും ചെയ്തതോടെ ഉത്തരവിറക്കാൻ സാധിക്കാത്ത സ്ഥിതിയായി. ഇതിനു പിന്നാലെ നടന്ന മന്ത്രിസഭായോഗത്തിൽ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി നിശിതമായി വിമർശിച്ചിരുന്നു.
തുടർന്ന് ഉത്തരവിറക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അതിനുള്ള അനുമതി വേണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഫയൽ നൽകിയിരുന്നു. എന്നാൽ അടിയന്തരമായി ഉത്തരവിറക്കേണ്ടതിെൻറ കൃത്യമായ കാരണങ്ങൾ സർക്കാർ വിശദീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഈ ഫയൽ തെരഞ്ഞെടുപ്പ് ഓഫീസർ സർക്കാറിന് തിരിച്ചു നൽകി. ഇതും മന്ത്രിസഭായോഗത്തിൽ ചീഫ് സെക്രട്ടറിക്കെതിരെ വിമർശനത്തിനിടയാക്കി.
ഇതേ തുടർന്ന് സംസ്ഥാന സർക്കാറും ചീഫ് സെക്രട്ടറിയും കൃത്യമായ വിശദീകരണം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറി. ഇന്ന് രാവിലെ ഫയൽ പരിശോധിച്ച ടിക്കാറാം മീണ വിശദീകരണം തൃപ്തികരമാണെന്ന് അറിയിക്കുകയായിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സാധിക്കില്ല. അതിനാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് ഇന്ന് തന്നെ അപേക്ഷ കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.