ന്യൂഡൽഹി: രാജ്യമെങ്ങും ദീപാവലി ആഘോഷിക്കുന്നതിനിടെ വിളക്കിൽ നിന്നും എണ്ണ പാത്രത്തിൽ നിറയ്ക്കുന്ന കുട്ടികളുടെ വീഡിയോ പങ്കുവെച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. വിളക്കുകളിൽ എണ്ണ ശേഖരിക്കേണ്ട കാലത്ത് ആഘോഷങ്ങളുടെ നിറം മങ്ങുന്നു. പാവപ്പെട്ടവൻ്റെ വീട് പ്രകാശപൂരിതമാകുന്ന ദിവസം വരുമെന്നും അത്തരം സാഹചര്യമുണ്ടാകുകയാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ദൈവീകതയ്ക്കിടയിലെ ദാരിദ്ര്യം... മനുഷ്യൻ വിളക്കുകളിൽ നിന്ന് എണ്ണ എടുക്കാൻ നിർബന്ധിതനാകുന്നിടത്ത് ആഘോഷങ്ങളുടെ മാറ്റ് കുറയുന്നു. എല്ലാ വീടുകളിലും പ്രകാശം നിറയുന്ന ആഘേഷത്തിൻ്റെ ദിവസങ്ങൾ വന്നെത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം," വീഡിയോ പങ്കുവെച്ച് കൊണ്ട് അദ്ദേഹം കുറിച്ചു.
ദീപാവലി ദിവസം 24 ലക്ഷം മൺചിരാതുകൾ കത്തിച്ചായിരുന്നു അയോധ്യയിലെ ആഘോഷം. കഴിഞ്ഞ വര്ർഷം 15ലക്ഷം ചിരാതുകൾ കത്തിച്ചായിരുന്നു അയോധ്യയിലെ ആഘോഷപരിപാടികൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.