ന്യൂഡൽഹി: തിരുവനന്തപുരം, മംഗളൂരു എന്നിവ അടക്കം രാജ്യത്തെ ആറു വിമാനത്താവളങ്ങളുടെ പ്രവർത്തനവും വികസനവും പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിലാക്കാൻ കേന്ദ്രം തീരുമാനിച്ചു. വിമാനത്താവളം പാട്ടത്തിനു നൽകും. പ്രത്യക്ഷ വിദേശ നിക്ഷേപവും സ്വീകരിക്കും. ഉടമാവകാശം വിമാനത്താവള അതോറിറ്റി നിലനിർത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തിന് തത്ത്വത്തിൽ അനുമതി നൽകിയത്. ജയ്പൂർ, ലഖ്നോ, ഗുവാഹതി, അഹ്മദാബാദ് എന്നിവയാണ് ഇൗ രൂപത്തിലേക്ക് മാറ്റുന്ന മറ്റു വിമാനത്താവളങ്ങൾ.
കൊച്ചി അടക്കം വിവിധ വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭമെന്ന നിലയിൽ മികച്ച നേട്ടം കൈവരിച്ച പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മന്ത്രിസഭ േയാഗത്തിനുശേഷം നിയമമന്ത്രി രവിശങ്കർ പ്രസാദ് വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. കൊച്ചിക്കു പുറമെ ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് പ്രവർത്തിക്കുന്നത്. ഉടമാവകാശം മാത്രം വ്യോമയാന അതോറിറ്റിയിൽ നിലനിർത്തി മറ്റെല്ലാ പ്രവർത്തനങ്ങളും പൊതു-സ്വകാര്യ സംരംഭത്തിന് പാട്ടവ്യവസ്ഥയിൽ നൽകുകയാണ് ചെയ്യുകയെന്ന് രവിശങ്കർ പ്രസാദ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.