മീററ്റ്: ലോക്ഡൗൺ ലംഘിച്ച് കോഴിയെ പിടിച്ചെന്നാരോപിച്ച് ദലിത് യുവാക്കൾക്ക് മർദനം. ഉത്തർ പ്രദേശിലെ മ ീററ്റിൽ കഴിഞ്ഞ ദിവസമാണ് സംഭവം. യുവാക്കളെ മർദിച്ച ഗ്രാമമുഖ്യനെ പൊലീസ് അറസ്റ്റുചെയ്തു.
കെയ്‌ലി ഗ്രാമത്തിലെ പ്രധാൻ അമിത് ത്യാഗിയാണ് അറസ്റ്റിലായത്. കാലുകൾക്കിടയിലൂടെ കൈകൾ പിണച്ച് കുനിച്ച് നിർത്തിയ രണ്ട് ദലിത് യുവാക്കളെ ഇയാൾ വടികൊണ്ട് ക്രൂരമായി മർദിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ത്യാഗിയോടൊപ്പം മറ്റുചിലരും വിഡിയോയിലുണ്ട്. ലോക്ഡൗൺ സമയത്ത് കോഴികളെ പിടിച്ചതിന് ഇയാൾ യുവാക്കളെ ശാസിക്കുന്നതും കേൾക്കാം.
ഏപ്രിൽ 16 ന് ഖാർഖൗഡ പൊലീസ് സ്റ്റേഷന് കീഴിലുള്ള കെയ്‌ലി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നതെന്ന് മീററ്റ് പോലീസ് സൂപ്രണ്ട് (റൂറൽ) അവിനാശ് പാണ്ഡെ പറഞ്ഞു. ലോക്ഡൗൺ സമയത്ത് കോഴി വിൽപനക്ക് വിലക്കില്ല. ലോക്ഡൗൺ ലംഘിക്കുന്നവർക്ക് നേരെ നിയമം കൈയ്യിലെടുക്കാനും ആർക്കും അവകാശമിെല്ലന്നും പാണ്ഡെ പറഞ്ഞു.
സംഭവം നേരത്തെ തന്നെ പൊലീസിെൻറ ശ്രദ്ധയിൽപെട്ടിരുന്നെന്നും വിഡിയോ പ്രചരിക്കുന്നതിന് മുമ്പ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുെണ്ടന്നും പൊലീസ് പറഞ്ഞു. ഐപിസി 323, 341, 307, 504 വകുപ്പുകൾ പ്രകാരവും എസ്‌സി / എസ്ടി നിയമത്തിലെ സെക്ഷൻ 3 (2) വി, ഐടി സെക്ഷൻ 67 എന്നിവ പ്രകാരവുമാണ് ഗ്രാമമുഖ്യനെതിരെ കേസസെടുത്തത്. നയാ ഗാവ് ദിർഖേഡ സ്വദേശി അങ്കിത് കുമാറിെൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.