'ആ ഭീരുക്കൾ എത്രയും തരംതാഴും, ഞങ്ങൾ നിന്നോടൊപ്പമുണ്ട്​'; സിദ്ധാർഥിന്​ പിന്തുണയുമയി പ്രകാശ്​രാജ്​

ചെന്നൈ: നടൻ സിദ്ധാർഥിന്​ പിന്തുണയുമായി പ്രകാശ്​രാജ്​. സംഘപരിവാർ വിമർശകനായ സിദ്ധാർഥി​െൻറ ഫോൺ നമ്പർ ചോർത്തി ബി.ജെ.പി ഐ.ടി സെല്ലും അനുഭാവികളും ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം സിദ്ധാർഥ്​ തന്നെയാണ്​ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്​. രണ്ടുദിവസമായി തനിക്കും കുടുംബത്തിനും ​േനരെ 500ഓളം കൊലപാതക -ബലാത്സംഗ ഭീഷണികളാ​ണ്​ ബി.ജെ.പി പ്രവർത്തകരിൽനിന്ന് നേരിടുന്നതെന്ന്​ വ്യക്തമാക്കിയായിരുന്നു ട്വീറ്റ്​.


തമിഴ്​നാട്ടിലെ ബി.ജെ.പി പ്രവർത്തകർ തന്‍റെ ഫോൺ​നമ്പർ ചോർത്തിയെന്നും 500ഓളം ഭീഷണി സന്ദേശങ്ങളാണ്​ ലഭിക്കുന്നതെന്നും സിദ്ധാർഥ്​ ട്വീറ്റ്​ ചെയ്​തു. തുടർന്നാണ് സിദ്ധാർഥിന്​ പിന്തുണയുമായി നടൻ പ്രകാശ്​രാജ്​ രംഗത്തുവന്നത്​. 'ആ ഭീരുക്കൾ എത്രയും തരംതാഴും. ഞാനിത്​ കുറേ കണ്ടതാണ്​. നിങ്ങൾ ശക്​തമായി നിലകൊള്ള​ുമെന്ന്​ എനിക്കറിയാം. ഇനിയും ചോദ്യം ചെയ്യുന്നത്​ തുടരുക. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്​'-പ്രകാശ്​രാജ്​ ട്വിറ്ററിൽ കുറിച്ചു. ബി.ജെ.പി പ്രവർത്തകരിൽനിന്ന്​ നേരിട്ട ഭീഷണിയെത്തുടർന്ന്​ തമിഴ്​നാട്​ സർക്കാർ വാഗ്​ദാനം ചെയ്​ത പൊലീസ്​ സംരക്ഷണം സിദ്ധാർഥ് നിരസിച്ചിരുന്നു​. പൊലീസ്​ സുരക്ഷ ഏർപ്പെടുത്തിയതിൽ നന്ദി. ഈ പദവിയെ ഞാൻ മാന്യമായി ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു. ഇതേ ഓഫിസർമാരുടെ സമയം ഈ കോവിഡ്​ മഹാമാരിയുടെ ഘട്ടത്തിൽ മറ്റേതെങ്കിലും നല്ലതിനായി ഉപയോഗപ്പെടുത്തുവെന്നാണ്​​ സിദ്ധാർഥ്​ ട്വീറ്റ്​ ചെയ്​തത്​.


കേന്ദ്രസർക്കാറിന്‍റെ ജന​​േ​ദ്രാഹ നടപടികൾക്കെതിരെ നിരന്തരം പ്രതികരിക്കുന്ന വ്യക്തിയാണ്​ സിദ്ധാർഥ്​. കേന്ദ്രസർക്കാർ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ പരാജയപ്പെട്ടതിനെതിരെയും ഓക്​സിജൻ ക്ഷാമത്തിനെതിരെയും രംഗത്തെത്തിയിരുന്നു. നേരത്തേ സിദ്ധാർഥിനും കുടുംബത്തിനും പിന്തുണയുമായി നടി പാർവതി തിരുവോത്തും രംഗത്തുവന്നിരുന്നു. 'സിദ്ധാർഥിനൊപ്പം. ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്. ശക്തമായി തുടരുക. കുടുംബത്തിന് എല്ലാവിധ സ്നേഹവും' -പാർവതി ട്വീറ്റ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.