നാഗ് പുർ: ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്ഗെവാറിനെ വാനോളം പുകഴ്ത്തി മുൻരാഷ്ട്രപതി പ്രണബ് മുഖർജി. ഹെഡ്ഗെവാറിനെ ഇന്ത്യയുടെ വീരപുത്രനാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ആർ.എസ്.എസ് സ്ഥാപക നേതാവ് ഹെഡ്ഗെവാറിന്‍റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ പ്രണബ്, ഇന്ത്യയുടെ വീരപുത്രന് അഭിവാദ്യമർപ്പിക്കാനാണ് താൻ ഇന്ന് ഇവിടെ എത്തിയതെന്ന് സന്ദർശക ഡയറിയിൽ രേഖപ്പെടുത്തി.
നാഗ്പുരിലെ ആർ.എസ്.എസ് ആസ്ഥാനത്തെത്തിയ പ്രണബ് മുഖർജിയെ മോഹൻ ഭഗവത് സ്വീകരിച്ചു. രാഷ്ട്രീയ സ്വയം സേവകരുടെ ക്യാമ്പിനോട് അനുബന്ധിച്ച ചടങ്ങിൽ സംബന്ധിക്കാനാണ് പ്രണബ് മുഖർജി എത്തിയത്.
കോൺഗ്രസിന്‍റെ എതിർപ്പ് മറികടന്നാണ് മുഖർജി ആർ.എസ്.എസിന്‍റെ ചടങ്ങിൽ പങ്കെടുക്കുന്നത്.
#WATCH:Former President Pranab Mukherjee in conversation with Rashtriya Swayamsevak Sangh (RSS) chief Mohan Bhagwat at RSS founder KB Hedgewar's birthplace in Nagpur. pic.twitter.com/PDXnP5H4lE
— ANI (@ANI) June 7, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.