ന്യൂഡൽഹി: പ്രഥമ പൗരനായി പ്രണബ് മുഖർജിക്ക് മൂന്നു ദിവസംകൂടി. ജൂലൈ 24ന് അദ്ദേഹത്തിെൻറ സേവനകാലം അവസാനിക്കും. പുതിയ രാഷ്ട്രപതി തൊട്ടുപിറ്റേന്ന് റെയ്സിനാ ഹില്ലിലേക്ക് കയറിച്ചെല്ലും. ഇന്ത്യയുടെ ചരിത്രത്തിൽ പുതിയൊരു കാലഘട്ടത്തിന് അതോടെ തുടക്കമാവും.യു.പി.എ സർക്കാറിെൻറ കാലത്ത്, അതിനെ നയിക്കുന്ന പ്രധാനികളിൽ ഒരാളായി തിളങ്ങിയിരുന്ന മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു പ്രണബ് മുഖർജി. എങ്കിലും മോദിസർക്കാറിന് കീഴിൽ അദ്ദേഹത്തിനൊരു രണ്ടാമൂഴം ലഭിക്കാനുള്ള സാധ്യത ചർച്ച ചെയ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം പുലർത്തുന്ന ബന്ധംതന്നെയായിരുന്നു പ്രധാന കാരണം.
മോദി സർക്കാറിനെ വിമർശിക്കുന്നതിലും ഉപദേശിക്കുന്നതിലും മിതത്വമുള്ള ഭാഷയാണ് മുഖർജി സ്വീകരിച്ചത്. കടുത്ത എതിർപ്പുയർന്ന സർക്കാർ നിലപാടുകളിൽപോലും മുഖർജി സർക്കാറിെൻറ നിലപാടുകൾക്കൊപ്പം നിന്നു. എന്നാൽ, സംഘ്പരിവാറിൽനിന്ന് ഒരാളെ പ്രഥമ പൗരനാക്കാനുള്ള അവസരം ബന്ധപ്പെട്ടവർ ഉപയോഗപ്പെടുത്തുമെന്ന യാഥാർഥ്യമാണ് പിന്നീട് പുറത്തുവന്നത്.
‘പൊളിറ്റിക്കൽ പ്രസിഡൻറ്’ രാജ്യത്ത് വേണ്ടതിെൻറ ആവശ്യകത ചർച്ചചെയ്യപ്പെട്ട ഘട്ടത്തിലാണ് പ്രണബ് മുഖർജിയെ യു.പി.എ സഖ്യം നാമനിർദേശം ചെയ്തത്. എന്നാൽ, അത്തരത്തിലൊരു ഇടപെടൽ മുഖർജിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷമുള്ള സാഹചര്യങ്ങളിലാകെട്ട, പ്രതീക്ഷിക്കപ്പെട്ട അനിശ്ചിതത്വങ്ങൾ ഒന്നും ഉണ്ടായതുമില്ല. കേന്ദ്രമന്ത്രിസഭയിൽനിന്ന് രാഷ്ട്രപതി ഭവനിൽ എത്തിയ പ്രണബ് മുഖർജി തന്നെക്കുറിച്ചു നടത്തിയ നിർവചനം ശ്രദ്ധേയമായിരുന്നു. താനിപ്പോൾ ‘പുരാവസ്തു’വായെന്ന് മുഖർജി തുറന്നുപറഞ്ഞു. രാഷ്ട്രപതി ഭവനിൽനിന്ന് ഇനിയിപ്പോൾ മുഖർജി വിശ്രമ ജീവിതത്തിലേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.