ഇത്തരം കണ്ടുപിടിത്തങ്ങൾക്ക്​ 'ചീഫ്​ സയൻറിസ്​റ്റ്'​മോദിക്ക്​ നോബൽ കൊടുക്കണം -പ്രശാന്ത്​ഭൂഷൻ

കാറ്റാടി യന്ത്രത്തിൽ നിന്ന് വൈദ്യുതിയും വായുവും വെള്ളവും ഉത്​​പാദിപ്പിക്കാമെന്ന പുതിയ കണ്ടുപിടിത്തം നടത്തിയ ​'ചീഫ്​ സയൻറിസ്​റ്റ്'​മോദിക്ക്​ നോബൽ സമ്മാനം കൊടുക്കണമെന്ന്​ അഭിഭാഷകനും ആക്​ടിവിസ്​റ്റുമായ പ്രശാന്ത്​ഭൂഷൻ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വെസ്താസ് എന്ന വിദേശകമ്പനിയുടെ സിഇഒ ഹെൻറിക് ആന്‍ഡേഴ്‌സണുമായി നടത്തിയ ചർച്ചയിൽ നടത്തിയ പരാമർശത്തെ ട്രോളിയാണ്​ പ്രശാന്ത്​ഭൂഷൻ രംഗത്ത്​ വന്നത്​.

'അന്തരീക്ഷത്തില്‍ ഉയര്‍ന്ന ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ കാറ്റാടി യന്ത്രം ഉപയോഗിച്ച് വെള്ളം വേര്‍തിരിക്കാന്‍ സാധിക്കും. കാറ്റാടി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഊര്‍ജം ഉണ്ടാക്കാം. ഒപ്പം ഈര്‍പ്പമുള്ള വായു ശേഖരിച്ച് ശുദ്ധജലവും ഉണ്ടാക്കാന്‍ സാധിക്കണം. കാറ്റാടി യന്ത്രങ്ങളില്‍നിന്ന് ഓക്‌സിജനും ഇതുപോലെ ഉണ്ടാക്കാനാകുമെന്നും ഇക്കാര്യത്തില്‍ ഗവേഷണം നടത്തണമെന്നുമാണ്​ പ്രധാനമന്ത്രി ഹെൻറിക് ആന്‍ഡേഴ്‌സണോട്​ ആവശ്യപ്പെട്ടത്​.

'കാറ്റിൽ നിന്ന് വെള്ളവും ഓക്സിജനും വലിച്ചെടുത്ത്​ നമ്മുടെ ആവശ്യങ്ങൾ പരിഹരിക്കാമെന്നാണ്​ ചീഫ്​ സയൻറിസ്​റ്റ്​ പറയുന്നത്​. തീർച്ചയായും നൊബേൽ സമ്മാനം ഇതിന്​ കി​േട്ടണ്ടതാണ്​'-പ്രശാന്ത്​ഭൂഷൻ ട്വീറ്റ്​ ചെയ്​തു.

'ഇസ്‌റോയിൽ വച്ച്​ അദ്ദേഹം പ്ലൂട്ടോയിൽ ഇറങ്ങും, ബാർക്കിൽ അദ്ദേഹം വെള്ളത്തിൽ നിന്ന് ന്യൂക്ലിയർ എനർജി ഉണ്ടാക്കും. ഡച്ച് ശാസ്ത്രജ്ഞനെന്ന നിലയിൽ അദ്ദേഹം കാറ്റിൽ നിന്ന് വെള്ളവും ഓക്സിജനും വേർതിരിച്ചെടുക്കും. പക്ഷേ, ഞങ്ങൾ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കി. അതിനാൽ നോട്ട്​ നിരോധനം നടത്തി നാനോ ചിപ് ഘടിപ്പിച്ച 15 ലക്ഷം രൂപ നമ്മുടെ പോക്കറ്റിൽ ഇട്ടു. കോവിഡിൽ നിന്ന് രക്ഷനേടാൻ അദ്ദേഹം പാത്രം കൊട്ടുകയും ടോർച്ചുകൾ കത്തിക്കുകയും ചെയ്​തു'-മ​െറ്റാരു ട്വീറ്റിൽ പ്രശാന്ത്​ഭൂഷൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.