ന്യൂഡൽഹി: ജി.ഡി.പി തകരുകയും തൊഴിലില്ലായ്മ ഉയരുകയും ചെയ്ത സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷപരിഹാസവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. തുടർച്ചയായ ട്വീറ്റുകളിലൂടെയാണ് പ്രശാന്ത് ഭൂഷെൻറ പരിഹാസം.
''എന്താണ് പറയുന്നത് സഹോദരാ?. ഇനിയും എന്തു വികസനമാണ് വേണ്ടത്?. രാജ്യത്തെ ജി.ഡി.പി ഇടിവ് 24 ശതമാനം ഉയർന്നു. തൊഴിലില്ലായ്മയും 24 ശതമാനം കൂടി. കൊറോണയിൽ 80,000 വികാസമുണ്ടായി. ചൈനീസ് സൈന്യത്തിെൻറ സാന്നിധ്യവും ഇന്ത്യയിൽ വർധിച്ചു. ശാന്തനാകൂ. മയിലിന് തീറ്റ കൊടുക്കൂ. ഇന്ത്യൻ ഇനത്തിലെ പട്ടികളെ വളർത്തൂ. കളിപ്പാട്ടം നിർമിക്കൂ'' എന്നതാണ് ഒരു ട്വീറ്റ്.
അർണബ് ഗോസ്വാമിയും മോദിയും തമ്മിലുള്ള അഭിമുഖത്തിെൻറ ചിത്രം ഉൾപ്പെടുത്തിയാണ് ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. രാജ്യത്ത് വികസനം നടത്തിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് കാണാനാകാത്തതെന്ന അർണബിെൻറ ചോദ്യത്തിന് 'ഇൗ വികസനം ലക്ഷണങ്ങൾ ഇല്ലാത്തതാണ്, അത് നടക്കുന്നുണ്ട്. പക്ഷേ കാണാൻ സാധിക്കില്ല' എന്ന മറുപടി നൽകുന്ന ചിത്രമാണ് ട്വീറ്റിനൊപ്പം.
ജി.ഡി.പി ഇടിവ് 24 ശതമാനമായി ഉയരുന്നതിനാൽ, മോദിജിക്ക് രാത്രി എട്ടുമണിക്ക് ബാൽക്കണിയിലേക്ക് വിളിക്കാൻ സമയമായി എന്ന അടിക്കുറിപ്പോടെയാണ് മറ്റൊരു ട്വീറ്റ്. ഇതിനൊപ്പം മുങ്ങികൊണ്ടിരിക്കുന്ന കപ്പലിൽ നിന്ന് ജി.ഡി.പി നിരക്ക് ഉയരുന്നുവെന്ന് പറയുന്നതും ബാൽക്കണിയിൽ നിന്ന് പാത്രം കൊട്ടിയശേഷം ജി.ഡി.പിയോട് ഉയരാൻ പറയുന്നതുമായ കാർട്ടൂണും പങ്കുവെച്ചിരിക്കുന്നു.
ജി.ഡി.പി നിരക്കിലുണ്ടായ ഏറ്റവും വലിയ തകർച്ചയും തൊഴിലില്ലായ്മ നിരക്കിലെ വർധനയും ചൈനീസ് ആക്രമണവും കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളും ട്വീറ്റിൽ വിഷയമാകുന്നു. കൂടാതെ രാജ്യം ഏറ്റവും വലിയ പ്രതിസന്ധി നേരിടുേമ്പാൾ മയിലിന് തീറ്റ കൊടുക്കുന്നതും ഇന്ത്യൻ ഇനത്തിലെ പട്ടികളെ വളർത്താനുള്ള ആഹ്വാനവുമെല്ലാം ട്വീറ്റിൽ വിമർശിക്കപ്പെടുന്നു. പ്രശാന്ത് ഭൂഷെൻറ രണ്ടു ട്വീറ്റും നിമിഷങ്ങൾക്കകം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.