ന്യൂഡൽഹി: ഉപാധികളില്ലാതെ കോൺഗ്രസിൽ ചേരാനാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ആഗ്രഹിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടി താരീഖ് അൻവർ. അദ്ദേഹത്തിന്റെ വരവ് പാർട്ടിയെ സഹായിക്കും. പ്രശാന്തിന്റെ പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിവരുകയാണ്. ഇതു സംബന്ധിച്ച് സോണിയ ഉടൻ തീരുമാനമെടുക്കുമെന്നും താരിഖ് അൻവർ പറഞ്ഞു. പ്രശാന്ത് കിഷോർ ഏപ്രിൽ 29ന് കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വീകരിക്കേണ്ട തന്ത്രങ്ങൾ, രാഷ്ട്രീയ സഖ്യങ്ങൾ എന്നിവ സംബന്ധിച്ച് കിഷോറിന്റെ സാന്നിധ്യത്തിൽ വെള്ളിയാഴ്ചയും ചർച്ച തുടരും. 'ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ മരിക്കാൻ അനുവദിക്കില്ല, അതിന് രാജ്യത്തോടൊപ്പം മാത്രമേ മരിക്കാൻ കഴിയൂ" എന്ന മഹാത്മാഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചാണ് കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോർ കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ തന്റെ അവതരണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.