ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന വംശീയാതിക്രമത്തിൽ കുറ്റക്കാർ എന്നാരോപിച്ച് തടവിലിട്ടിരിക്കുന്നവർക്കുമേൽ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തിയത് കൃത്യമായ ലക്ഷ്യത്തോടെയെന്ന് സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. മുസ്ലിം യൂത്ത് ലീഗ് പ്രതിനിധികളുമായുള്ള ചർച്ചയിലാണ് അതിക്രമത്തിനു ശേഷമുള്ള സാഹചര്യത്തെക്കുറിച്ച നിരീക്ഷണം പ്രശാന്ത് ഭൂഷൺ പങ്കുവെച്ചത്.
18,000 പേജ് വരുന്ന കുറ്റപത്രം കൃത്യമായ ആസൂത്രണത്തോടെ രൂപപ്പെടുത്തിയതാണ്. തന്നെയും യോഗേന്ദ്ര യാദവിനെയും കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്. ജനാധിപത്യ രീതിയിൽ ഒരു പ്രക്ഷോഭം നടത്തുന്നതും അതിന് വേണ്ടി പിരിവ് നടത്തുന്നതും യു.എ.പി.എ. ചുമത്താനുള്ള കുറ്റമാവുന്നതെങ്ങനെ? വാട്സ്ആപ് ഗ്രൂപ്പിലൂടെ സമരത്തിെൻറ മാർഗനിർദേശങ്ങൾ കൈമാറുന്നത് എങ്ങനെയാണ് ഭീകരപ്രവർത്തനമാവുക? ഭൂഷൺ ചോദിച്ചു.
ഓരോ സംസ്ഥാനത്തും ബി.ജെ.പി. പിന്നോട്ടടിക്കുകയാണ്. ബിഹാറിലും നമുക്കത് പ്രതീക്ഷിക്കാം- അേദ്ദഹം കൂട്ടിച്ചേർത്തു. ഡൽഹി കലാപത്തിെൻറ മറവിൽ കള്ളം സത്യമാക്കാനുള്ള പദ്ധതി ബദൽ അന്വേഷണം നടത്തുന്ന സിറ്റിസൺസ് കമ്മിറ്റിയുടെ അന്വേഷണ കമീഷനിലൂടെ പുറത്തു കൊണ്ടുവരുമെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു.
ജയിലിലടച്ച മീരാൻ ഹൈദറിെൻറയും സഹപ്രവർത്തകരുടെയും മോചനത്തിനായുള്ള സഹായ പ്രവർത്തനങ്ങളുടെ തുടർച്ചയെന്ന നിലയിലാണ്, ജയിലിലുള്ളവരുടെ നീതിയും മോചനവും മുൻനിർത്തി യൂത്ത് ലീഗ് പ്രശാന്ത് ഭൂഷണുമായി ചർച്ച നടത്തിയത്. അഡ്വ. മഖ്തൂബ് ആലം, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ, അഡ്വ. വി.കെ. ഫൈസൽ ബാബു, അഡ്വ. മർസൂഖ് ബാഫഖി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.