ജയ്പൂർ: രാജസ്ഥാൻ സിവിൽ സർവീസ് പരീക്ഷയെഴുതുന്നവർ ഇനി ഭഗവത് ഗീത കൂടി വായിക്കണം. ഇൗ വർഷത്തെ സിവിൽ സർവീസ് പരീക്ഷയുടെ കരിക്കുലത്തിൽ പുതുതായി ചേർത്ത ‘നീതി ശാസ്ത്ര’ എന്ന ഭാഗത്തിലാണ് ഭഗവത് ഗീത ഉൾപ്പെടുത്തിയിട്ടുള്ളത്. ബി.ജെ.പി സർക്കാറിെൻറ കീഴിലുള്ള പബ്ലിക് സർവീസ് കമ്മീഷൻ(ആർ.പി.എസ്.സി) ആണ് കരിക്കുലത്തിൽ ഭേദഗതി വരുത്തിയത്.
‘മാനേജ്മെൻറിലും അഡ്മിനിസ്ട്രേഷനിലും ഭഗവത് ഗീതക്കുള്ള പങ്ക്’ എന്ന തലക്കെട്ടിലാണ് പുതിയ സിലബസിൽ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ കുറിച്ചും മറ്റ് ദേശീയ നേതാക്കൾ, സാമൂഹ്യ പരിഷ്കർത്താക്കളെ കുറിച്ചുമൊക്കെ പുതിയ കരിക്കുലത്തിൽ പഠിക്കാനുണ്ട്. കുരുക്ഷേത്ര യുദ്ധവുമായി ബന്ധപ്പെട്ട് 18 അധ്യായങ്ങളില്‍ നിന്നുള്ള ഭാഗങ്ങള്‍ പരീക്ഷയില്‍ ചോദിച്ചേക്കും. ഈ വര്‍ഷത്തെ പരീക്ഷക്ക് മെയ് 11വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.