ന്യൂഡല്‍ഹി: ഈ വർഷത്തെ പത്മ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. തിങ്കളാഴ്ച രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. കേരളത്തില്‍നിന്നു നാലു പേര് ഉള്‍പ്പെടെ 128 പേരാണ് ഇത്തവണ പത്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായത്. ജനറല്‍ ബിപിന്‍ റാവത്തിനുള്ള പത്മവിഭൂഷൻ (മരണാനന്തരം) മക്കളായ കൃതിക, തരിണി എന്നിവർ ഏറ്റുവാങ്ങി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ടാറ്റാ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് അടക്കം എട്ടു പേര് പത്മഭൂഷണ്‍ ഏറ്റുവാങ്ങി.
സാമൂഹിക പ്രവര്‍ത്തക കെ.വി. റാബിയ, കവിയും നിരൂപകനുമായ പി. നാരായണ കുറുപ്പ് എന്നിവര്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം പുരസ്കാരം വാങ്ങാനെത്തിയില്ല. കളരിപ്പയറ്റ് ആചാര്യന് ശങ്കരനാരായണ മേനോന് ഉള്‍പെടെ 64 പേര്‍ക്ക് അടുത്തയാഴ്ച പുരസ്കാരം സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.