ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ നബിദിനാശംസകൾ നേർന്നു.
''മീലാദുന്നബി ആശംസകൾ. സമാധാനവും സമൃദ്ധിയും എല്ലായിടത്തുമുണ്ടാകട്ടെ. ദയയുടെയും സാഹോദര്യത്തിെൻറയും ഗുണങ്ങൾ എപ്പോഴും നിലനിൽക്കട്ടെ. ഈദ് മുബാറക്'' -നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
''പ്രവാചകൻ മുഹമ്മദിെൻറ ജന്മദിനത്തിൽഎല്ലാ പൗരന്മാർക്കും പ്രത്യേകിച്ച് മുസ്ലിം സഹോദരൻമാർക്കും സഹോദരിമാർക്കും ആശംസകൾ നേരുന്നു. പ്രവാചക ജീവിതവും ആശയങ്ങളും പ്രേരണയായെടുത്ത് സമൂഹത്തിെൻറ ഉയർച്ചക്കും സമാധാനത്തിനും സഹവർത്തിത്വത്തിനും വേണ്ടി പ്രവർത്തിക്കാം'' - രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
''നബിദിന വേളയിൽ എല്ലാവർക്കും എെൻറ ആശംസകൾ. അനുകമ്പ, സമാധാനം, സാഹോദര്യം എന്നിവയാൽ നാം നയിക്കപ്പെടട്ടെ. ഈദ് മുബാറക്'' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.