ന്യൂഡൽഹി: നടൻ മോഹൻലാൽ ഉൾപ്പെടെ 54 പേർ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് പത്മപ ുരസ്കാരങ്ങൾ ഏറ്റുവാങ്ങി. തിങ്കളാഴ്ച രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിലാണ് മോഹ ൻലാലിന് പത്മഭൂഷൺ സമ്മാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്ന ാഥ് സിങ് തുടങ്ങിയവർ പെങ്കടുത്തു. ശിവഗിരിമഠത്തിലെ സ്വാമി വിശുദ്ധാനന്ദ, ഗായകൻ കെ.ജി. ജയൻ, ഡോ. മാമൻ ചാണ്ടി, എന്നിവരാണ് പത്മശ്രീ ഏറ്റുവാങ്ങിയ മറ്റു മലയാളികൾ.
ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ (പത്മഭൂഷൺ), പുരാവസ്തു ഗവേഷകൻ കെ.കെ. മുഹമ്മദ് (പത്മശ്രീ) തുടങ്ങിയവർക്ക് ഇൗമാസം 16ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
കുൽദീപ് നയാർക്ക് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മഭൂഷൺ ഭാര്യ ഭാരതി നയാർ ഏറ്റുവാങ്ങി. പത്മവിഭൂഷൺ നേടിയ മഹാരാഷ്ട്രയിൽനിന്നുള്ള അഭിനേതാവും നാടകപ്രവർത്തകനുമായ ബൽവന്ദ് മോരോശ്വർ പുരന്തരെ ചടങ്ങിനെത്തിയില്ല.
മോഹൻലാലിനെ കൂടാതെ അമേരിക്കൻ വ്യവസായി ജോൺ ചേംബേഴ്സ്, ബി.ജെ.പി എം.പി ഹുക്കുംദേവ് നാരായൺ യാദവ്, അകാലിദൾ നേതാവ് സുഖ്ദേവ് സിങ് ധിൻസ, മുൻ ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ കരിയമുണ്ട തുടങ്ങിയവർ പത്മഭൂഷണും മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ, നടനും ഡാൻസറുമായ പ്രഭുദേവ, ഗായകൻ ശങ്കർ മഹാദേവൻ, ഡ്രമ്മർ ശിവമണി തുടങ്ങിയവർ പത്മശ്രീ പുരസ്കാരവും ഏറ്റുവാങ്ങി. റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് 2019ൽ നാലുപേർക്ക് പത്മവിഭൂഷണും 14 പേർക്ക് പത്മഭൂഷണും 94 പേർക്ക് പത്മശ്രീയുമാണ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.