ന്യൂഡൽഹി: സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികത്തിലേക്ക് ചുവടുവെച്ച ഇന്ത്യ വെള്ളിയാഴ്ച ഭരണഘടന ദിനം ആഘോഷിക്കും. 'ആസാദി കാ അമൃത് മഹോത്സവി'െൻറ ഭാഗമായി പാർലമെൻറിെൻറ സെൻട്രൽ ഹാളിൽ സംഘടിപ്പിക്കുന്ന ഭരണഘടന ദിനാഘോഷങ്ങൾക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേതൃത്വം നൽകും.
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ സ്പീക്കർ ഓം ബിർള, മന്ത്രിമാർ, എം.പിമാർ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 11ന് സെൻട്രൽ ഹാളിൽ രാഷ്ട്രപതി ഭരണഘടനയുടെ ആമുഖം വായിക്കുേമ്പാൾ ദേശവ്യാപകമായി അത് ഏറ്റുചൊല്ലാൻ സർക്കാർ അഭ്യർഥിച്ചു.
ആമുഖം 23 ഭാഷകളിൽ വായിക്കാൻ പാകത്തിൽ ഓൺലൈൻ വായന പോർട്ടൽ (mpa.nic.in/constitution-day) സർക്കാർ തയാറാക്കിയിട്ടുണ്ട്. സെൻട്രൽഹാളിലെ പരിപാടി ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.