ന്യൂഡൽഹി: തിങ്കളാഴ്ച നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി പാർലമെന്റും സംസ്ഥാന നിയമസഭകളും ഒരുങ്ങി. എം.എൽ.എമാരുടെ വോട്ടുമൂല്യം ഏറ്റവും കൂടുതൽ ഉത്തർപ്രദേശിലാണ്. ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനമായ സിക്കിമിലാണ് കുറവ് വോട്ടുമൂല്യം.
യു.പിയിൽ 403 നിയമസഭാംഗങ്ങൾക്ക് ഒരാൾക്ക് 208 ആണ് വോട്ടുമൂല്യം. 176 വീതം വോട്ടുമൂല്യമുള്ള തമിഴ്നാടും ഝാർഖണ്ഡും തൊട്ടുപിറകിലുണ്ട്. മഹാരാഷ്ട്ര (175), ബിഹാർ (173), ആന്ധ്രപ്രദേശ് (159) എന്നിവയാണ് കൂടുതൽ വോട്ടുമൂല്യമുള്ള മറ്റ് സംസ്ഥാനങ്ങൾ. സിക്കിമിൽ ഒരു അംഗത്തിന്റെ വോട്ടുമൂല്യം ഏഴ് ആണ്. അരുണാചൽ പ്രദേശ് (എട്ട്), മിസോറാം (എട്ട്), നാഗാലാൻഡ് (ഒമ്പത്) എന്നിങ്ങനെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളാണ് തൊട്ടടുത്തുള്ളത്.
1971 സെൻസസ് പ്രകാരമുള്ള ജനസംഖ്യ അടിസ്ഥാനമാക്കിയാണ് ഓരോ സംസ്ഥാനത്തിന്റെയും വോട്ടുമൂല്യം നിർണയിക്കുന്നത്. എന്നാൽ പാർലമെന്റ് അംഗങ്ങൾക്ക് 700 എന്ന ഉയർന്ന മൂല്യമാണ് കണക്കാക്കിയിരിക്കുന്നത്. പാർലമെന്റിലെ ഇരുസഭകളിലേയും സംസ്ഥാന നിയമസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ അടങ്ങുന്നതാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ഇലക്ടറൽ കോളജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.