ചണ്ഡീഗഡ്: അധ്യാപകർ പുരോഹിത പരിശീലന ക്ലാസുകളിൽ പെങ്കടുക്കണമെന്ന് ഹരിയാന സർക്കാറിെൻറ ഉത്തരവ്. പരിശീലന ക്ലാസുകളിൽ പെങ്കടുത്താൽ ഗ്രാമോത്സവങ്ങളിൽ പൂജ ചെയ്യാൻ സാധിക്കുമെന്നും ഉത്തരവിൽ പറയുന്നു. പൂജാവിധി പഠിപ്പിക്കുന്നതിനായി ഒക്ടോബർ 29ന് പരിശീലന ക്ലാസും സംഘടിപ്പിച്ചിരുന്നു.
എന്നാൽ ഒക്ടോബർ 29 ന് ഉച്ചക്ക് ഒരുമണിക്ക് നടന്ന പരിശീലന ക്ലാസിൽ പല അധ്യാപകരും പെങ്കടുത്തില്ല. പരിശീലന പരിപാടിയിൽ പെങ്കടുക്കാത്തതിന് സംസ്ഥാന സർക്കാർ അധ്യാപകരിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. പെങ്കടുക്കാത്ത അധ്യാപകർക്കെതിരെ വകുപ്പുതല നടപടിക്കും ശിപാർശയുണ്ട്. അടുത്തു വരുന്ന ഉത്സവത്തിന് അധ്യാപകർ പൂജ ചെയ്യണമെന്ന് മനോഹർ ലാൽ ഖട്ടർ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുവേണ്ടി പൂജാവിധി പഠിപ്പിക്കുന്നതിനാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
കൂടാതെ, ഒമ്പതു ദിവസം നീണ്ടു നിൽക്കുന്ന ജൈന ഉത്സവമായ പര്യൂഷെൻറ ഭാഗമായി സംസ്ഥാനത്ത് നവംബർ 11 മുതൽ 19 വരെ മാംസ വിൽപ്പനയും നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.