'മൻ കി ബാത്' നാളെ; പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രതിമാസ റേഡിയോ സംപ്രേഷണ പരിപാടിയായ 'മൻ കി ബാത്' നാളെ രാവിലെ 11ന് ആരംഭിക്കും. കാർഷിക ബില്ലിനെതിരായ കർഷക പ്രക്ഷോഭം തുടരുന്ന പശ്ചാത്തലത്തിലാണ് നാളത്തെ പരിപാടി.

'മൻ കി ബാത്' സംപ്രേഷണ സമയത്ത് പാത്രങ്ങൾ കൂട്ടിമുട്ടി പ്രതിഷേധിക്കാൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. 

Tags:    
News Summary - Prime Minister Narendra Modi to address the nation tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.