മുംബൈ: പ്രധാനമന്ത്രിയിൽ മാത്രം അധികാരം കേന്ദ്രീകരിക്കുന്നതാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് മുഖ്യ കാരണമെന്ന് ശിവസേനയുടെ മുഖപത്രം ‘സാമ്ന’. ഓഹരി വിപണിയിലെ ഊഹക്കച്ചവടമായാണ് ബി.ജെ.പി സർക്കാർ സമ്പദ്രംഗത്തെയും കാണുന്നത്. ധനകാര്യമന്ത്രി, ധനകാര്യ സെക്രട്ടറി, റിസർവ് ബാങ്ക് ഗവർണർ, നിതി ആയോഗ് തുടങ്ങിയവരെയെല്ലാം പ്രധാനമന്ത്രി തെൻറ നിയന്ത്രണത്തിലാക്കി സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായങ്ങളെ അവഗണിക്കുന്നു.
നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവിനെയും ഇന്ദിര ഗാന്ധിയെയും കുറ്റപ്പെടുത്തി ബി.ജെ.പി സർക്കാറിന് തടിയൂരാനാകില്ല. വകുപ്പ് മന്ത്രിമാരെ റബർ സ്റ്റാമ്പുകളാക്കി അധികാരം മൊത്തം പ്രധാനമന്ത്രിയിൽ കേന്ദ്രീകരിക്കുന്നത് സാമ്പത്തിക രംഗത്തിന് നല്ലതല്ല. രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ട് എന്നത് അംഗീകരിക്കാൻപോലും പ്രധാനമന്ത്രി തയാറാകുന്നില്ല. സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമില്ല.
ഉള്ളിവില കിലോക്ക് 200 രൂപ കടക്കുമ്പോൾ ഉള്ളി കഴിക്കാറേയില്ല, അതുകൊണ്ട് തന്നോട് ചോദിക്കരുതെന്നാണ് രാജ്യത്തെ ധനമന്ത്രി പറയുന്നത്. നെഹ്റുവും പിന്മുറക്കാരും നാടിന് നേടിത്തന്നതെല്ലാം വിറ്റൊഴിക്കുകയാണ് ബി.ജെ.പി സർക്കാർ -സാമ്ന എഴുതി. മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ ‘ഇന്ത്യ ടുഡേ’യിൽ എഴുതിയ ലേഖനത്തെ ശരിവെച്ചാണ് ‘സാമ്ന’യുടെ മുഖപ്രസംഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.