ന്യൂഡൽഹി: ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയിൽ ഭൂരേഖകൾ സുതാര്യമാക്കുന്നതിന് പുതിയ സംവിധാനമൊരുക്കിയ മലയാളി ഉന്നത ഉദ്യോഗസ്ഥൻ സുബുറഹ്മാന്‍ പ്രധാനമന്ത്രിക്ക് കീഴിലുള്ള ഉന്നത സമിതിയുടെ അംഗീകാരം.
‘ഇന്റർ ആക്ടീവ് ഡിസ്പോസൽ ഓഫ് ലാൻഡ് ഇൻഫർമേഷൻ’(ഇഡ്ലി) എന്ന പേരിൽ സുബുറഹ്മാൻ ആവിഷ്കകരിച്ച പദ്ധതിയാണ് പ്രധാനമന്ത്രിയുടെ മന്ത്രാലയത്തിൻ കീഴിലുള്ള കപ്പാസിറ്റി ബിൽഡിങ് കമീഷന്റെ അംഗീകാരത്തിന് അർഹമായത്. തിങ്കളാഴ്ച ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിൽനിന്ന് സുബുറഹ്മാൻ അംഗീകാരം ഏറ്റുവാങ്ങി.
വർക്കല പുന്നമൂട് നെടുമ്പുറത്തുംവിള പതേനായ അബ്ദുറഹ്മാന്റെയും ആബിദ ബീവിയുടെയും മകനാണ് സുബുറഹ്മാൻ കസ്റ്റംസിൽ പ്രിൻസിപ്പൽ ഡയറക്ടർ ആണ്. ടു ജി സ്പെക്ട്രം റിപ്പോർട്ട് തയാറാക്കിയ സി.എ.ജി (കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ)യിൽ റിപ്പോർട്ട് ഡയറക്ടർ ആയിരുന്നു. ഭാര്യ: ഡോ. ജസീല മജീദ്, മക്കൾ: ഫിയ സുബു, അഫിൻ സുബു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.