കോയമ്പത്തൂർ: ലൈംഗിക പീഡനത്തെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിലായതിന് പിന്നാലെ സ്കൂളിലെ പ്രിൻസിപ്പലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി മഹേഷ് പൊയ്യമൊഴിയാണ് ഇക്കാര്യം അറിയിച്ചത്. അധ്യാപകൻ പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ നടപടി സ്വീകരിക്കാതിരുന്ന പ്രിൻസിപ്പലിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്.
പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകൻ മിഥുന് ചക്രവര്‍ത്തി കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്.
കോയമ്പത്തൂരിലെ ചിന്മയ വിദ്യാലയ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ 17കാരി വ്യാഴാഴ്ചയാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച അകത്തുനിന്ന് പൂട്ടിയ മുറിക്കുള്ളില്‍ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.
തന്നെ അധ്യാപകന് മിഥുന് ലൈംഗികമായി പീഡിപ്പിച്ചെന്ന് എഴുതിവെച്ചാണ് പെൺകുട്ടി തൂങ്ങിമരിച്ചത്. കോവിഡ് മഹാമാരി സമയത്ത് സ്കൂളിലെ ചില ജോലികൾ ചെയ്യാനെന്ന പേരിൽ വിളിച്ചുവരുത്തി കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു ഇയാൾ. ഇതേക്കുറിച്ച് സ്കൂൾ അധികൃതരോട് നാല് മാസം മുൻപ് തന്നെ പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ തയാറായില്ല. മിഥുന് ചക്രവര്‍ത്തിയുടെ ഭാര്യയും ഇതേസ്കൂളിലെ അധ്യാപികയായിരുന്നു. സംഭവം മറച്ചുവെക്കാനാണ് ഇവരും ശ്രമിച്ചത്.
ഇതേതുടര്‍ന്ന് മാനസികസംഘര്‍ഷത്തിലായ കുട്ടി തന്നെ സ്കൂള്‍ മാറ്റണമെന്ന് മാതാപിതാക്കളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാരണം പറഞ്ഞിരുന്നില്ല. തുടര്‍ന്ന് സെപ്റ്റംബറോട് കുട്ടിയെ മാതാപിതാക്കള്‍ മറ്റൊരു സ്കൂളില്‍ ചേര്‍ത്തു. പെണ്‍കുട്ടിക്ക് പുതിയ സ്കൂള്‍ അധികൃതര്‍ കൗണ്‍സിലിങ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.